ADVERTISEMENT

കൊല്ലൂർ∙ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഭക്തിയുടെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദേവിയുടെ പുഷ്പരഥോത്സവം നടന്നു. വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു രഥാരോഹണ ചടങ്ങുകൾ നടന്നത്. നവരാത്രി നാളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ് രഥാരോഹണം. സന്ധ്യാ ദീപാരാധനയ്ക്ക് ശേഷമാണ് രഥോത്സവ ചടങ്ങുകൾ ആരംഭിച്ചത്. എട്ടുമണിയോടെ ക്ഷേത്ര മതിലിനകത്തു പുഷ്പാലംകൃതമായ രഥത്തിലേറ്റി ദേവീവിഗ്രഹം എഴുന്നള്ളിച്ചു.

രഥോത്സവ ചടങ്ങുകൾക്ക് മുഖ്യതന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ മുഖ്യകാർമികത്വം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഭക്തരെ നിയന്ത്രണ വിധേയമായി മാത്രമാണ് രഥോത്സവത്തിന് പങ്കെടുപ്പിച്ചത്. രഥംവലി പൂർത്തിയാക്കി സരസ്വതീ മണ്ഡപത്തിലെ പൂജയ്ക്കുശേഷം ദേവിയെ തിരികെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു.വിജയദശമിയായ വെള്ളിയാഴ്ച പുലർച്ചെ നാലുമണിക്ക് നട തുറക്കും. തുടർന്ന് വിദ്യാരംഭ ചടങ്ങുകളും ആരംഭിക്കും.

English Summary: Kollur Mookambika Radholsavam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com