ഉരുൾപൊട്ടൽ സാധ്യത: എറണാകുളത്ത് 43 സ്ഥലങ്ങളിൽ നിന്നുള്ളവരെ മാറ്റിപാർപ്പിക്കും

Mail This Article
കൊച്ചി∙ എറണാകുളം ജില്ലയിലെ മഴ പ്രവചനവും ഇടുക്കി ഡാം തുറന്നു വിട്ട സാഹചര്യവും പരിഗണിച്ച് മലയോര മേഖലയിലെ 43 സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കലക്ടറുടെ ഉത്തരവ്. ജില്ലയിൽ ഉരുൾ പൊട്ടലിനു സാധ്യതയുണ്ടെന്നു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും കണ്ടെത്തി തയാറാക്കിയ റിപ്പോർട്ടിൽ പരാമർശിക്കുന്ന സ്ഥലങ്ങളിൽ നിന്നാണ് ആളുകളെ മാറ്റുന്നത്.
ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കലക്ടർ നിർദേശിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിനു സാധ്യതയുള്ള മറ്റു സ്ഥലങ്ങൾ ഉണ്ടെന്നു ബോധ്യമായാൽ അവിടെ നിന്നും ആളുകളെ മാറ്റേണ്ടതാണ്. ഈ മാസം 20 മുതൽ 23 വരെയുള്ള തീയതികളിൽ ഇവിടെ ആരും താമസിക്കുന്നില്ല എന്ന് തഹസിൽദാർമാർ ഉറപ്പാക്കേണ്ടതാണെന്നും റിപ്പോർട്ടിലുണ്ട്.
ജില്ലയിലെ ആലുവ അയ്യമ്പുഴ സ്ലൈഡ് 1, സ്ലൈഡ് 2, ചൂണ്ടിയിലെ കൈലാസ് കോളനി, ആലുവ ഈസ്റ്റിലെ കരിഗൻപുരം, കീഴ്മാട് പരോതി ലെയ്ൻ, കറുകുറ്റി കാരമറ്റം, അയ്യമ്പുഴ പോട്ടവർഡ് അഞ്ച്, തണ്ണിത്തോട് മുണ്ടപ്പുറം, വെറ്റിലപ്പാറ ഫാക്ടറിക്കു സമീപം പ്ലാന്റേഷൻ, അയ്യമ്പുഴ കട്ടിങ്, കാക്കനാട് അരേലിമല, 46 ഏക്കർ നേര്യമംഗലം, കുട്ടമ്പുഴ വലിയക്നാച്ചേരി, തവച്ചപ്പാറ ട്രൈബൽ സെറ്റിൽമെന്റ്, കല്ലേലിമേട്, ബോധനിപ്പാട് നീണ്ടപാറ, ആലുവ മൂന്നാർ റോഡിലെ തലക്കോട് റോഡിന് 500 മീറ്റർ കിഴക്ക്, വില്ലഞ്ചിറ കേര ബോർഡ്(വില്ലഞ്ചിറ വാട്ടർ ടാങ്കുകൾക്കു സമീപം), കടവൂർ മണിപ്പാറ, കടവൂർ നാലാം ബ്ലോക്ക്, നേര്യമംഗലം 46 ഏക്കർ വരിക്കാട്ട് ക്ഷേത്രം, കോതമംഗലം ചെമ്പൻകുഴി സ്ലൈഡ് 1, ചെമ്പൻകുഴി സ്ലൈഡ് 2, ചെമ്പൻകുഴി സ്ലൈഡ് 3, കടമ്പ്രയാർ സബ്സിഡൻസ്, എൻഎച്ച് 49 സ്ലൈഡ് 2, ക്ലാച്ചേരി സ്ലൈഡ്, കുട്ടമ്പുഴ സ്ലൈഡ്, മഴുവന്നൂർ സ്ലൈഡ്, ചിറ്റനാട് സ്ലൈഡ് 1, ചിറ്റനാട് സ്ലൈഡ് 2, തമ്മണിമറ്റം ആശാൻപടി (മാമലമുകൾ), ചിറ്റനാട് സ്ലൈഡ്2, ഐക്കരനാട് തമ്മണിമറ്റം ആശാൻപടി(മാമലമുകൾ), മഴുവന്നൂർ വീട്ടൂർ, തിരുവാണിയൂർ ക്ഷേത്രത്തിന്റെ വടക്കുവശം, മനക്കക്കടവഴി (ചാക്കോത്ത്മല കോളനി), മുലിമല (കന്നിൻചെരുവിൽ സ്ഥിതി ചെയ്യുന്ന വീട്), കുന്നത്തുനാട് മഞ്ഞപ്പെട്ടി, മൂവാറ്റുപുഴ മുളവാലൂർ സ്ലൈഡ്, വെള്ളൂർ കുന്നം സ്ലൈഡ്, കോരമല, വിജിലൻസ് കോടതിക്കു സമീപം പുഴക്കരക്കാവ് കച്ചേരിത്താഴം റോഡ് എന്നിവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനാണ് നിർദേശം.
English Summary: Ernakulam rain alert