ADVERTISEMENT

തിരുവനന്തപുരം ∙ ദത്തു വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് സാമൂഹിക പ്രവർത്തക മേധാ പട്കർ. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. ഈ വിഷയത്തിൽ വനിതാ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്നും മേധ പറഞ്ഞു. തിരുവനന്തപുരത്ത് അനുപമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മേധയുടെ പ്രതികരണം.

medha-patkar-1
മത്സ്യ തൊഴിലാളി കർഷക സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ നടത്തിയ കർഷക സമരം വിജയദിനം ഉദ്ഘാടനം  ചെയ്യാനെത്തിയ മേധാ പട്കർ മുദ്രാവാക്യം വിളിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

പൊലീസും ശിശുക്ഷേമ സമിതിയും സിപിഎം നേതാക്കളും ചേർന്നാണ് തന്റെ കുഞ്ഞിനെ നാടു കടത്തിയതെന്ന് അനുപമ വിശദീകരിച്ചു. അനധികൃതമായി മകനെ നാടുകടത്തിയവർക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും അനുപമ പറഞ്ഞു. അനുപമയുടെ നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്ത ശേഷമാണ് മേധാ പട്‌കർ മടങ്ങിയത്. മത്സ്യ തൊഴിലാളി കർഷക സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ നടത്തിയ കർഷക സമരം വിജയദിനം കൂട്ടായ്മയിലും മേധ പങ്കെടുത്തു.

English Summary: CM Pinarayi Vijayan should reply on adoption controversy: Medha Patkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com