പ്രവീൺ കൊല നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭാര്യ; ആസൂത്രിതമെന്ന് പൊലീസ്

Mail This Article
തിരുവനന്തപുരം∙ നഗരത്തിലെ ഹോട്ടല്‍ മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ഭാര്യയിൽനിന്നു പൊലീസ് വിവരങ്ങൾ ശേഖരിച്ചു. കാട്ടാക്കട സ്വദേശിനിയായ ഗായത്രിയെ (24) പ്രവീൺ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, പ്രവീൺ കൊല നടത്തിയെന്നു വിശ്വസിക്കുന്നില്ലെന്ന് പ്രവീണിന്റെ ഭാര്യ ഐശ്വര്യ പൊലീസിനോടു പറഞ്ഞു.
ഗായത്രിയുമായി അടുപ്പത്തിലാണെന്നു മനസ്സിലാക്കിയതിനെ തുടർന്ന് ഐശ്വര്യ പ്രവീണിനെതിരെ പരവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്നു പ്രശ്നം പരിഹരിച്ചുവെന്നാണ് ഐശ്വര്യ പൊലീസിനോടു പറഞ്ഞത്. നേരത്തേ നൽകിയ പരാതിയുടെ വിശദാംശങ്ങൾ ഉൾപ്പെടെ കേസിൽ, ഐശ്വര്യയുടെ മൊഴിയായി രേഖപ്പെടുത്തും. കൊലപാതകത്തിനു പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഭാര്യയുമായി അടുത്ത പ്രവീൺ ഗായത്രിയെ ഒഴിവാക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗായത്രിയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം മുറി പുറത്ത് നിന്ന് പൂട്ടി പ്രവീൺ രക്ഷപ്പെടുകയായിരുന്നു. കൊല നടത്താൻ ഉപയോഗിച്ച ഷാൾ ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. പ്രതിയുമായി ഹോട്ടലിൽ തെളിവെടുപ്പു നടത്തിയ ശേഷം ഇന്നു വൈകിട്ട് കോടതിയിൽ ഹാജരാക്കും.
English Summary: Accused Praveen's wife Aishwarya on Gayathri Murder