ഈ മാപ്പിനും നൽകണം 'ഓസ്കർ'; അരനൂറ്റാണ്ട് വേട്ടയാടപ്പെടാൻ മാത്രം സഷീൻ ചെയ്ത തെറ്റെന്ത്?: വിഡിയോ

Mail This Article
ലോസ് ആഞ്ചലസ്∙ 50 വര്‍ഷം... നടി സഷീന്‍ ലിറ്റില്‍ഫെതറിനോട് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് എന്ന ഓസ്കർ പുരസ്കാര സമിതിക്ക് മാപ്പ് പറയാൻ വേണ്ടി വന്ന ഇടവേള. നടന്‍ മര്‍ലോണ്‍ ബ്രാന്‍ഡോയ്ക്ക് വേണ്ടി ഓസ്‌കര്‍ വേദിയിലെത്തിയതിന്റെ പേരില്‍ സഷീന്‍ നേരിട്ട കടുത്ത അപമാനങ്ങള്‍ക്കാണ് ഇതോടെ വിരാമമാകുന്നത്. അവർ നേരിട്ട പരിഹാസങ്ങള്‍ക്കും വിവേചനത്തിനും ഇനി തിരശീലയിടാം...
1973. 45-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദി.ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള സംവിധാനം ചെയ്ത 'ഗോഡ്ഫാദര്‍' എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാര്‍ഡ് മര്‍ലോണ്‍ ബ്രാന്‍ഡോയെ തേടിയെത്തി. എന്നാല്‍ പുരസ്‌കാരം ഏറ്റു വാങ്ങാന്‍ ബ്രാന്‍ഡോ വേദിയില്‍ എത്തിയില്ല. പകരം വന്നത് അപ്പാഷെ ഗോത്രവര്‍ഗത്തില്‍പ്പെട്ട അമേരിക്കന്‍ നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ, 26 കാരിയായ സഷീന്‍ ലിറ്റില്‍ഫെതര്‍. നടന്‍ റോജര്‍ മോറും നടി ലിവ് ഉമനും പുരസ്‌കാരവേദിയിൽ അവർക്കു പുരസ്കാരം നല്‍കാന്‍ തയാറായി നിന്നു. പക്ഷേ സഷീന്‍ പുരസ്‌കാരം വാങ്ങാതെ മൈക്കിനടുത്തേക്കാണ് പോയത്....
English summary: Academy apologizes to Sacheen Littlefeather, who refused an Oscar on Marlon Brando's behalf