പ്രതിഷേധക്കാര്‍ക്കുനേരെ പാഞ്ഞടുത്ത് ബസ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വിഡിയോ
Mail This Article
×
കോഴിക്കോട്∙ ചാത്തമംഗലം മലയമ്മയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പാഞ്ഞടുത്ത് ബസ്. വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യ ബസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ബസ് പാഞ്ഞടുത്തത്. പ്രതിഷേധക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. ഇവിടെ രണ്ട് ബസുകൾ സ്ഥിരമായി വിദ്യാർഥികളെ കയറ്റാതെ പോകുന്നതായി പരാതിയുണ്ടായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്ഥലത്ത് സംഘർഷം ഉടലെടുത്തതോടെ കുന്നമംഗലം പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി.
English Summary: Protest against private bus in Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.