എന്താണ് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം?; അറിയാം ചരിത്രവും വര്‍ത്തമാനവും- വിഡിയോ

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍റെ 85–ാം പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഡിലെ റായ്പുർ ഒരുങ്ങി. ഫെബ്രുവരി 24ന് ആണ് പ്ലീനറി സമ്മേളനം തുടങ്ങുന്നത്. എന്താണ് പ്ലീനറി സമ്മേളനം? സമ്പൂര്‍ണ സമ്മേളനം എന്ന് ലളിതമായി പറയാം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും വലിയ വാര്‍ഷിക സമ്മേളനം. ഇത്തവണ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15,000 പ്രതിനിധികളാണ് പങ്കെടുക്കുക. ആദ്യകാലത്ത് എല്ലാ വര്‍ഷവും ചേരുമായിരുന്നെങ്കില്‍ പിന്നീടത് മൂന്നു വര്‍ഷത്തിലൊരിക്കലായി. രണ്ടായിരത്തിന്‍റെ തുടക്കം മുതല്‍ പരിശോധിച്ചാല്‍ ഇടവേള വീണ്ടും കൂടിയതായി കാണാം.
പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളും എഐസിസി അംഗങ്ങളുമാണു പ്രതിനിധികള്‍. എഐസിസി അംഗങ്ങള്‍ക്കാണ് വോട്ടവകാശം. കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ ജാതി സെൻസസ് നടത്തുമെന്നും ഗ്രാമീണ തൊഴിലുറപ്പിന്റെ മാതൃകയിൽ നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുമെന്നും പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് വാഗ്ദാനം ചെയ്യും. പട്ടിക– മറ്റു പിന്നാക്ക വിഭാഗങ്ങൾ, യുവാക്കൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരെ ഒപ്പംനിർത്താൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾ പ്ലീനറിയിൽ അവതരിപ്പിക്കുന്ന സാമൂഹികനീതി, ശാക്തീകരണ പ്രമേയത്തിന്റെ കരടിൽ ഉൾപ്പെടുത്തി. വിഡിയോ കാണാം.
English Summary: Congress plenary session will held at Raipur- Updates