‘ഉമ്മൻ ചാണ്ടിക്കെതിരെ കള്ളത്തെളിവ് ഉണ്ടാക്കിയത് ഗുരുതര കുറ്റം; അന്വേഷിക്കാതിരിക്കാൻ സാധ്യമല്ല’

Mail This Article
കൊച്ചി ∙ ഇതുവരെ അന്വേഷിച്ചതല്ല, ഇനി അന്വേഷിക്കാനിരിക്കുന്നതാണ് സോളർ കേസിൽ ഏറ്റവും ഗുരുതരമായ കുറ്റമെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.ആസഫലി പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ കള്ളത്തെളിവുണ്ടാക്കി സിബിഐ അന്വേഷണത്തിന് കാരണമുണ്ടാക്കുകയാണ് ചെയ്തത്. ഇതാണ് മുഖ്യ കുറ്റം. വൻ ഗൂഢാലോചനയാണ് നടന്നത്. ഇതേക്കുറിച്ചാണ് സിബിഐ അന്വേഷണം നടത്തേണ്ടത്. സിബിഐ ഉൾപ്പെടെ 3 അന്വേഷണ ഏജൻസികൾ ഒരുപോലെ കണ്ടെത്തിയ ഒരു വൻ ഗൂഢാലോചന ഒരിക്കലും അന്വേഷിക്കാതിരിക്കാൻ സാധ്യമല്ല.
ഉമ്മൻ ചാണ്ടിക്കെതിരെ സിബിഐ അന്വേഷിച്ച കുറ്റം ബലാൽസംഗമാണ്. 7 വർഷമോ അതിലേറെയോ തടവ് ശിക്ഷ നൽകാവുന്ന കുറ്റകൃത്യം സംബന്ധിച്ച് വ്യാജമായ ആരോപണത്തിൻമേലാണ് ക്രിമിനൽ നടപടി ആരംഭിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 211ാം വകുപ്പ് പ്രകാരം, 7 വർഷത്തിൽക്കൂടുതൽ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജമായി സൃഷ്ടിച്ചതെങ്കിൽ അത്തരം കുറ്റത്തിനു 7 വർഷംവരെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
English Summary: T Asaf Ali demands inquiry on Solar conspiracy