ADVERTISEMENT

തിരുവനന്തപുരം∙ ഈ വർഷത്തെ എഴുത്തച്ഛൻ‌ പുരസ്കാരം ഭാഷാ ഗവേഷകനും എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ്.കെ.വസന്തന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. നിരൂപകൻ, പ്രഭാഷകൻ, വിവർത്തകൻ, നോവലിസ്റ്റ്, കഥാകാരൻ, ബഹുഭാഷാപണ്ഡിതൻ, ഭാഷാചരിത്രകാരൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എസ്.കെ.വസന്തൻ അൻപതോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

35 വർഷത്തോളം കാലടി ശ്രീശങ്കര കോളജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും അധ്യാപകനായിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടർ, കേരള സാഹിത്യ അക്കാദമി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ‘കേരള സാംസ്കാരികചരിത്ര നിഘണ്ടു’ എന്ന പുസ്തകത്തിന് വൈജ്ഞാനിക സാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2013ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനും അർഹനായി.

1935 നവംബർ 17ന് ഇടപ്പള്ളിയിലാണ് ജനനം. അച്ഛൻ ഇടപ്പള്ളി കരുണാകര മേനോൻ. അമ്മ: സരസ്വതിയമ്മ. കേരള സർവകലാശാലയിൽനിന്നു മലയാളത്തിലും ഇംഗ്ലിഷിലും ബിരുദാനന്തര ബിരുദവും മലയാളത്തിൽ പിഎച്ച്ഡിയും നേടി. ഒ.എൻ.വി കുറുപ്പ്, ഡോ. എം. ലീലാവതി, പ്രഫ. എം.കെ. സാനു എന്നിവരുടെ ശിഷ്യനായിരുന്നു. ദീർഘകാലം അധ്യാപകനായിരുന്നു.

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി തയാറാക്കിയ ‘കേരള സംസ്‌കാര ചരിത്ര നിഘണ്ടു’ സാഹിത്യ ചരിത്രത്തിലെ വേറിട്ട സംഭാവനകളിൽ ഒന്നാണ്. ബീഥോവന്റെ ജീവിതകഥയെ ആസ്പദമാക്കി റൊമെയിൻ റോളണ്ട് രചിച്ച ‘ജീൻ ക്രിസ്‌റ്റോഫ്’ എന്ന പുസ്തകത്തിന്റെ വിവർത്തനം, അപ്പൻതമ്പുരാൻ- ഒരു പഠനം, പടിഞ്ഞാറൻ കാവ്യമീംമാസ മലയാളികൾക്ക്, നാലപ്പാട്ട്, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ചരിത്രം, നമ്മൾ നടന്ന വഴികൾ, കാവ്യാനുശീലനം, പ്രാസവാദം, ചെറുശേരി പ്രണാമം, പഴയ തേൻ, അരക്കില്ലം (നോവൽ), എന്റെ ഗ്രാമം എന്റെ ജനത (നോവൽ) തുടങ്ങിയവയാണു പ്രധാന കൃതികൾ.

English Summary:

Ezhuthachan Award for Dr SK Vasanthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com