ADVERTISEMENT

തിരുവനന്തപുരം∙ കേരളവർമ കോളജിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിചാർജിൽ വിദ്യാർഥിനിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. ഒരു വിദ്യാർഥിയുടെ തലയ്ക്കും പരുക്കേറ്റു. സംഘർഷ സ്ഥലത്ത് പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. 

മന്ത്രി ആർ. ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ പൊലീസ് തടയുന്നു. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ
മന്ത്രി ആർ. ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ പൊലീസ് തടയുന്നു. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ
തിരുവനന്തപുരത്തെ കെഎസ്‍യു മാർച്ചിൽ പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ വിദ്യാർഥി.ചിത്രം. മനോജ് ചേമഞ്ചേരി∙ മനോരമ
തിരുവനന്തപുരത്തെ കെഎസ്‍യു മാർച്ചിൽ പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ വിദ്യാർഥി.ചിത്രം. മനോജ് ചേമഞ്ചേരി∙ മനോരമ

നഗരത്തിൽ കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ‌പ്രതിഷേധക്കാർ കേരളീയം ഫ്ലക്സുകൾ തകർക്കുകയും പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ വാഹനം തടയുകയും ചെയ്തു. മൂന്ന് കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ  കെഎസ്‌യു സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. 

സംഘർഷത്തിനിടെ കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ
സംഘർഷത്തിനിടെ കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ

പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്കു മാറ്റി. അക്രമത്തെത്തുടർന്ന് കെഎസ്‌യു പ്രവർത്തകർ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്‍പിലെ റോഡ് ഉപരോധിച്ചു. കെഎസ്‌യു പ്രവർത്തകരുടെ തലയ്ക്ക് അടിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. വിദ്യാർഥികളെ തല്ലിച്ചതച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് സ്ഥലം സന്ദർശിച്ച എം. വിൻസന്റ് എംഎൽഎ ആവശ്യപ്പെട്ടു.

ആർ. ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധമാർച്ച്. ചിത്രം∙ മനോജ് ചേമഞ്ചേരി/മനോരമ
ആർ. ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധമാർച്ച്. ചിത്രം∙ മനോജ് ചേമഞ്ചേരി/മനോരമ
English Summary:

KSU March Clash In Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com