സർക്കാർ ഹോസ്റ്റലിൽ പരിശോധനയ്ക്ക് എത്തി മന്ത്രി മഹാദേവപ്പ; ഷൂസിന്റെ ലെയ്സ് കെട്ടി ഗൺമാൻ – വിഡിയോ

Mail This Article
ബെംഗളൂരു∙ സാമൂഹികക്ഷേമ മന്ത്രി എച്ച്.സി.മഹാദേവപ്പയുടെ ഷൂസിന്റെ ലെയ്സ് ഗൺമാൻ കെട്ടി കൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ധാർവാഡിലെ സപ്തപുരയിൽ സർക്കാർ ഹോസ്റ്റലിൽ പരിശോധനയ്ക്കു എത്തിയതായിരുന്നു അദ്ദേഹം.
ഭക്ഷണത്തിന്റെ ഗുണമേന്മയും വൃത്തിയും പരിശോധിക്കാൻ ഹോസ്റ്റൽ അടുക്കളയിൽ കയറാനാണ് മന്ത്രി ഷൂസ് ഊരിയത്. തുടർന്ന് അധികൃതർക്കു വേണ്ട നിർദേശങ്ങൾ നൽകിയ ശേഷം പുറത്തുവന്ന മഹാദേവപ്പയ്ക്കു ഗൺമാൻ ഷൂസ് കെട്ടി കൊടുക്കുകയായിരുന്നു. ഈ സമയം യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അദ്ദേഹം മറ്റുള്ളവരുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതും ദൃശ്യത്തിൽ കാണാം.
മന്ത്രിയുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ രൂക്ഷ വിമർശനം ഉയർന്നു.