ADVERTISEMENT

കവരത്തി∙ ലക്ഷദ്വീപിലെ കടലിൽ സ്നോർകെല്ലിങ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിക്കുന്നതിനിടെയാണ് മോദി കടലിൽ നീന്തുകയും പവിഴപ്പുറ്റുകൾ കാണുകയും ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.

‘‘സാഹസികത ഇഷ്ടപ്പെടുന്നവർ ലക്ഷദ്വീപിനെ തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം. ഞാൻ അവിടെ തങ്ങിയപ്പോൾ സ്നോർകെല്ലിങ് നടത്തി. വളരെ ആനന്ദം നൽകുന്ന അനുഭവം ആയിരുന്നു അതെന്നും അദ്ദേഹം കുറിച്ചു.

മറ്റൊരു പോസ്റ്റിൽ കടൽത്തീരത്ത് ഇരിക്കുന്ന ചിത്രവും പങ്കുവച്ചു. പോസ്റ്റിൽ ലക്ഷദ്വീപിന്റ ശാന്തത മാസ്മരികതയുള്ളതാണെന്ന് അദ്ദേഹം കുറിച്ചു. 140 കോടി ജനങ്ങൾക്കുവേണ്ടി കൂടുതൽ കഠിനമായി അധ്വാനിക്കുന്നതെങ്ങനെയെന്ന് താൻ ചിന്തിച്ചുവെന്നും മോദി കുറിച്ചു. 

English Summary:

Snorkelling, Walk On Beach: PM Modi's Lakshadweep Visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com