ADVERTISEMENT

ആലപ്പുഴ∙ എൻ.കെ. പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം. എംപിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംപിയുടെ കാലിന്റെ എക്സ് റേ എടുത്തു.

ഒരു മണിക്കൂർ നിരീക്ഷണത്തിലാണ് എംപി. ചങ്ങനാശ്ശേരിയിൽ മകളുടെ വീട്ടിൽ പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എൻ.കെ. പ്രേമചന്ദ്രൻ. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് ഇടിച്ചത്. അപകടം നടന്ന സമയത്ത് എംപി ഉറക്കത്തിലായിരുന്നു

English Summary:

N K Premachandran mp's vehicle met with an accident

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com