ADVERTISEMENT

ആലപ്പുഴ∙ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിന് കൗതുകക്കാഴ്ച്ചയൊരുക്കി ഒരു കൂട്ടം കുട്ടികള്‍. വിവിധ മേഖലയിലെ തൊഴിലാളികളുമായുള്ള സംവാദ പരിപാടിക്കായി മാരാരിക്കുളം ബൂത്ത് പ്രസിഡന്റ് അനിരുദ്ധിന്റെ വീട്ടില്‍ എത്തിയതായിരുന്നു കെസി. അന്നേരം സമീപവാസികളായ കുട്ടികളില്‍ ചിലര്‍ കെസിയുടെ കൈ പിടിച്ച് വലിച്ച് വീട്ടിനകത്തേയ്ക്ക് കൊണ്ടു പോയി. അകത്തൊരു സൂത്രം ഉണ്ടെന്നും കാണിച്ചു തരാമെന്നും പറഞ്ഞാണ് കെസിയെ അകത്തേക്ക് കൊണ്ടു പോയത്. എന്താണ് സംഗതി എന്ന് മനസ്സിലാകാതെ അവിടെ കൂടി നിന്നവരും ആകാംക്ഷയിലായി. അകത്തു കയറിയ കെസി കാണുന്നത് കുട്ടികള്‍ പസിലുകള്‍ അടുക്കി വെക്കുന്നതാണ്. നിമിഷനേരം കൊണ്ട് പസില്‍ റെഡി. അത് കെസിയുടെ തന്നെ ഫോട്ടോ പതിച്ച പസിലായിരുന്നു. അവരോടൊപ്പം കളിയും ചിരിയും വിശേഷങ്ങളുമായി സമയം ചിലവഴിച്ചതിനുശേഷം നന്നായി പഠിക്കണമെന്ന ഉപദേശവും നല്‍കിയാണ് കെസി സംവാദപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. 

kcv
kcv-with-children
മാരാരിക്കുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി കെസി വേണുഗോപാൽ കുട്ടികളോടൊപ്പം

ഓർമ്മകളുടെ കോർട്ടിലൊരു സ്മാഷ്

ആലപ്പുഴ. മാരാരിക്കുളം ഉദയ കുമാർ മെമ്മോറിയൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോൾ കെസി വേണുഗോപാലിന്റെ ഉള്ളിൽ ഒരുപിടി സ്മാഷുകളുടെ ഓർമകൾ ഓടിയെത്തിയിട്ടുണ്ടാവും..കലാലയ ജീവിതത്തിൽ മികച്ച വോളിബോൾ താരമായിരുന്നു കെസി, കാലിക്കറ്റ് സർവകലാശാലയുടെ  മിന്നും താരമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് മാരാരിക്കുളത്ത് ജില്ലാതല വോളിബോൾ ടൂർണമെന്റ് നടക്കുന്ന വിവരം കെസി അറിയുന്നത്, ഉടൻ തന്നെ വോളിബോൾ കോർട്ട് ലക്ഷ്യമാക്കി എത്തുകയായിരുന്നു. താരങ്ങൾക്കൊപ്പം സെർവ് ചെയ്തും ഫിംഗർ ചെയ്തും കെസി തന്റെ ഓർമ്മകൾ പുതുക്കി. രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകൾക്ക് ഇടയിൽ തളരാതെ  ഓടാനുള്ള പ്രചോദനം പണ്ട് കായിക താരം ആയിരുന്നപ്പോൾ നേടിയെടുത്തതാണ് കെസി. അവസാന നിമിഷം വരെ വിജയത്തിനായി കൈ മെയ് മറന്ന് കളിച്ചിരുന്ന ആ പഴയ വോളിബോൾ താരത്തിന്റെ അതേ വീറും വാശിയോടുമാണ് കെസി ആലപ്പുഴയുടെ കോർട്ടിൽ കളം നിറയുന്നത്. അവസാന സ്മാഷിൽ കേരളത്തിലെ തരിയും കെടുത്തുമെന്നാണ് പ്രവർത്തകരുടെ ആത്മവിശ്വാസം.

kcv-with-volleyballteam
മാരാരിക്കുളത്ത് വോളിബോൾ മൈതാനത്ത് കെ.സി വേണുഗോപാൽ എത്തിയപ്പോൾ
kcv-volleyball
മാരാരിക്കുളത്ത് വോളിബോൾ മൈതാനത്ത്എത്തിയ കെ.സി വേണുഗോപാൽ കളത്തിലിറങ്ങിയപ്പോൾ..
English Summary:

KC Venugopal election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com