പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു; കണ്ണൂരിൽ കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം– വിഡിയോ

Mail This Article
×
കണ്ണൂർ∙ പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ഏച്ചൂർ തക്കാളി പീടിക സ്വദേശി ബി.ബീന (54) ആണ് മരിച്ചത്. ടൗൺ സ്റ്റേഷനിലെ സിപിഒ ലിതേഷിന്റെ കാറാണ് ഇടിച്ചത്. റോഡരികിലൂടെ നടന്നു പോയപ്പോഴാണ് ബീനയെ കാർ ഇടിച്ചു തെറിപ്പിച്ചത്.
മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബിൽ കലക്ടറാണ് ബീന. ഏച്ചൂർ കമാൽ പീടികയ്ക്ക് സമീപം ഉച്ചക്ക് 12.15 ഓടെയാണ് അപകടം നടന്നത്. ഭർത്താവ്: പ്രദീപൻ
English Summary:
Kannur Woman Fatally Struck by Speeding Policeman’s Car
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.