ഒരാഴ്ചയായി വിട്ടുമാറാത്ത പനി, ഇന്നലെ എലിപ്പനിയെന്ന് സ്ഥിരീകരിച്ചു: തൃശൂരിൽ യുവാവ് മരിച്ചു
Mail This Article
×
ചാവക്കാട്∙ തൃശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിനു കിഴക്കു താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപിന്റെയും ജീജയുടെയും മകൻ വിഷ്ണു (31) ആണു മരിച്ചത്. വിട്ടുമാറാത്ത പനി മൂലം ഒരാഴ്ച മുമ്പു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണു എലിപ്പനിയാണെന്നു സ്ഥിരീകരിച്ചത്. വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങൾ: പ്രജീഷ, പ്രേംജിത്ത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3 ന് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടത്തും.
English Summary:
Leptospirosis Claims Life of Young Man in Thrissur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.