വയലാർ അവാർഡ് അശോകൻ ചരുവിലിന്; അംഗീകാരം ‘കാട്ടൂർകടവി’ന്
Mail This Article
×
തിരുവനന്തപുരം∙ വയലാർ അവാർഡ് (ഒരു ലക്ഷം രൂപ) സാഹിത്യകാരൻ അശോകൻ ചരുവിലിന്. കാട്ടൂർകടവ് എന്ന നോവലിനാണ് അവാർഡ്. വലയാർ രാമവർമ ട്രസ്റ്റാണ് 48–ാമത് വയലാർ അവാർഡ് പ്രഖ്യാപിച്ചത്. കേരളത്തിന്റെ രാഷ്ട്രീയ മനസ്സിന്റെ ആഖ്യാനമാണ് നോവലെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി.
സാഹിത്യകാരൻ ബെന്ന്യാമിൻ, പ്രൊഫ.കെ.എസ്.രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്. മൂന്നൂറോളം ഗ്രന്ഥങ്ങളിൽനിന്ന് ആറ് പുസ്തകങ്ങൾ അന്തിമ റൗണ്ടിലെത്തി. ഈ മാസം 27നു തിരുവനന്തപുരത്തു പുരസ്കാരം സമ്മാനിക്കും.
English Summary:
Vayalar Award for Asokan Charuvil
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.