ADVERTISEMENT

തിരുവനന്തപുരം∙ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം TG 434222 എന്ന ടിക്കറ്റിന്. വയനാട് പനമരത്തെ എസ്‌ജെ ഏജൻസി വിറ്റ ടിക്കറ്റ് ബത്തേരിയിലുള്ള നാഗരാജിന്റെ സബ് ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ് സമ്മാനം. അതിർത്തി ജില്ലയായതിനാൽ ആരാണ് വാങ്ങിയതെന്ന് വ്യക്തമാകാൻ പ്രയാസമാണെന്നും ഒരു മാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും നാഗരാജ് മാധ്യമങ്ങളോടു വ്യക്തമാക്കി. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പനയിൽ മുന്നില്‍ നില്‍ക്കുന്നത്.

രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകള്‍

  1. TD 281025
  2. TJ 123040
  3. TJ 201260
  4. TB 749816
  5. TH 111240
  6. TH 612456
  7. TH 378331
  8. TE 349095
  9. TD 519261
  10. TH 714520
  11. TK 124175
  12. TJ 317658
  13. TA 507676
  14. TH 346533
  15. TE 488812
  16. TJ 432135
  17. TE 815670
  18. TB 220261
  19. TJ 676984
  20. TE 340072

കേരളത്തിൽ വന്നിട്ട് 15 വർഷമായെന്ന് നാഗരാജ് പറഞ്ഞു. ‘‘ഇതുവരെ 75 ലക്ഷത്തിന്റെ സമ്മാനം വരെ ഈ ഏജൻസി വഴി വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്രയും വലിയ തുക ലഭിക്കുന്നത്. ഇപ്പോൾ ഒന്നും പറയാൻ പറ്റുന്നില്ല. അത്രയ്ക്കും സന്തോഷമാണ്. 10 വർഷം പല കടകളിൽ ലോട്ടറി എടുത്തുകൊടുക്കാൻ നിന്നിരുന്നു. സ്വന്തമായി ഏജൻസി തുടങ്ങിയത് അഞ്ച് വർഷം മുൻപാണ്’’ – നാഗരാജ് മാധ്യമങ്ങളോടു പ്രതികരിച്ചു.

സബ് ഓഫിസുകളിലേതുള്‍പ്പെടെ 13,02,800 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,50,250 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,61,000 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പന പുരോഗമിക്കുന്നു.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഇന്ന് ഉച്ചയ്ക്ക് വി.കെ.പ്രശാന്ത് എംഎഎല്‍എയുടെ അധ്യക്ഷതയില്‍ ചേർന്ന ചടങ്ങില്‍ 12 കോടി രൂപാ സമ്മാനത്തുകയുള്ള പൂജാ ബംപറിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിച്ചു. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി രണ്ടാം സമ്മാനം നല്‍കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 4-ന് നറുക്കെടുക്കുന്ന പൂജാ ബംപറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.

English Summary:

Thiruvonam Bumper lottery draw updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com