ട്രാക്കിൽ സിമന്റ് മിക്സിങ് യൂണിറ്റ്, സഡൻ ബ്രേക്കിട്ട് വന്ദേഭാരത്; തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം
Mail This Article
കണ്ണൂർ∙ പയ്യന്നൂർ റെയിൽവേ ട്രാക്കിലേക്ക് അശ്രദ്ധമായി സിമന്റ് മിക്സിങ് യൂണിറ്റ് കയറ്റി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവനന്തപുരം–മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് പയ്യന്നൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടയിലാണ് സംഭവം. അപകടസാധ്യത പരിഗണിച്ച് വന്ദേഭാരത് സഡൻ ബ്രേക്കിട്ടതിനാൽ വൻദുരന്തം ഒഴിവായി.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനായി സ്റ്റേഷനിലെത്തിച്ച സിമന്റ് മിക്സിങ് യൂണിറ്റ് രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് തള്ളിക്കൊണ്ടു പോവുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ലോക്കോ പൈലറ്റ് സഡൻ ബ്രേക്കിലൂടെ ട്രെയിന്റെ വേഗത കുറച്ചു.
ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് കയറും മുൻപ് മിക്സിങ് യൂണിറ്റ് തള്ളി നീക്കി. സഡൻ ബ്രേക്ക് ഇട്ട് വേഗത കുറച്ചുവെങ്കിലും ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ തന്നെ കടന്നുപോയി. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു.