പ്രതീകാത്മക ചിത്രം (Credit: Soumen Hazra/Istockphoto.com)
Mail This Article
×
ADVERTISEMENT
Hello there! We’ve noticed you're using an ad blocker. Reading matters. So does your experience. Get ad-free access + premium stories starting at just ₹1/day.
ചിങ്ങവനം ∙ എംസി റോഡിൽ പുത്തൻപാലത്തിനു സമീപം അജ്ഞാത വാഹനമിടിച്ചു കാൽനടയാത്രക്കാരന് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. റോഡിൽ കിടന്നു രക്തം വാർന്നാണു മരിച്ചതെന്ന് പൊലീസ് പറയുന്നു. മറ്റ് വാഹനങ്ങൾ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയതായി സംശയിക്കുന്നുവെന്നും പൊലീസ് പറയുന്നു.
റോഡിൽ മൃതദേഹം കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്കു മാറ്റി. വാഹനം കണ്ടെത്താൻ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്നു ചിങ്ങവനം പൊലീസ് അറിയിച്ചു. മരണപ്പെട്ടയാളെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.
English Summary:
Pedestrian accident near Putthanpalam claims life; Police investigation underway using CCTV footage to identify the vehicle and victim. The deceased remains unidentified, and the incident occurred on MC Road.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.