ADVERTISEMENT

മുംബൈ ∙ ഹോളിയോട് അനുബന്ധിച്ച് മുംബൈയിൽനിന്നു കേരളത്തിലേക്കു മധ്യ റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. കുർള എൽടിടിയിൽനിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും നാലു സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇരുവശത്തേക്കും രണ്ടു വീതം ട്രിപ്പുകൾ. കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് ട്രെയിൻ. ഒൻപത് സ്ലീപ്പർ, ആറ് തേഡ് എസി, ഒരു സെക്കൻഡ് എസി, നാല് ജനറൽ കോച്ചുകൾ എന്നിവയടക്കം 22 എൽഎച്ച്ബി കോച്ചുകൾ അടങ്ങിയതാണ് ട്രെയിൻ. പാൻട്രി കാർ ഇല്ല.

കേരളത്തിലേക്ക് ഹോളി സ്പെഷൽ ട്രെയിൻ പതിവില്ലെങ്കിലും യാത്രാത്തിരക്ക് മൂലമാണ് ഇത്തവണ അനുവദിച്ചത്. മധ്യവേനൽ അവധി തുടങ്ങാനിരിക്കെ ഇൗ ട്രെയിൻ നീട്ടാൻ മലയാളി സംഘടനകളിൽനിന്നും സമാജങ്ങളിൽനിന്നും എംപിമാരിൽ നിന്നും സമ്മർദം ഉണ്ടായാൽ അനുകൂല നടപടിക്കു സാധ്യതയുണ്ട്. റെയിൽവേ അധികൃതർക്ക് കൂടുതൽ നിവേദനങ്ങൾ നൽകിയാൽ സ്പെഷൽ ട്രെയിനിന്റെ സർവീസ് മൺസൂൺ ടൈംടേബിൾ ആരംഭിക്കുന്ന ജൂൺ പത്തു വരെ നീട്ടിയേക്കാം.

അവധി യാത്രയ്ക്ക് മുംബൈ മലയാളികൾക്കും ഗോവയും കേരളവും സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും ഗുണമാകും. റെയിൽവേയ്ക്കു കൂടുതൽ വരുമാനവും നേടാനാകും. പുണെയിൽ നിന്ന് എറണാകുളത്തേക്ക് നേരത്തേ സ്പെഷൽ ട്രെയിൻ അനുവദിച്ചിരുന്നത് കോവിഡിനു ശേഷം നിർത്തി. ഇൗ പാതയിൽ സ്പെഷൽ ട്രെയിനിനു പുണെ മലയാളികൾ സമ്മർദം ശക്തമാക്കിയാൽ നഷ്ടപ്പെട്ട ട്രെയിൻ തിരിച്ചുകൊണ്ടുവന്നേക്കും. പൻവേൽ വഴിയുള്ള ട്രെയിൻ മടങ്ങിവന്നാൽ മലയാളികൾക്കും ഗുണകരമാകും.

എൽടിടി–കൊച്ചുവേളി (01063):
മാർച്ച് 6, 13 തീയതികളിൽ (വ്യാഴാഴ്ച) എൽടിയിൽനിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് വെള്ളിയാഴ്ചകളിൽ രാത്രി 10.45ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളി–എൽടിടി (01064):

മാർച്ച് 8, 15 തീയതികളിൽ (ശനിയാഴ്ച) കൊച്ചുവേളിയിൽനിന്ന് വൈകിട്ട് 4.20ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 12.45ന് എൽടിടിയിലെത്തും.

സ്റ്റോപ്പുകൾ:
എൽടിടി, താനെ, പൻവേൽ, പെൺ, റോഹ, ഖേഡ്, ചിപ്ലുൺ, സംഗമേശ്വർ റോഡ്, രത്നാഗിരി, കങ്കാവ്‌ലി, കുഡാൽ, സാവന്ത്‌വാഡി റോഡ്, തിവിം, കർമലി, മഡ്ഗാവ് എന്നിവയാണ് കൊങ്കൺ പാതയിൽ ഗോവ വരെയുള്ള സ്റ്റോപ്പുകൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്).

English Summary:

A special Holi train connecting Mumbai to Kerala announced

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com