ADVERTISEMENT

കോഴിക്കോട് ∙ രാജ്യത്തിന്റെ ബഹുസ്വര, മതനിരപേക്ഷ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ. എല്ലാ മതവിശ്വാസി സമൂഹങ്ങളെയും തുല്യമായി കാണുന്നതിന് പകരം അവർക്കിടയിൽ വിവേചനവും അനീതിയുമാണ് ഈ ബിൽ സൃഷ്ടിക്കുക. ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണ് ഈ ബിൽ.

ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തെ അപകടപ്പെടുത്താനും വഖഫ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കമാണ് ഇതിനg പിന്നിൽ. വിവിധ മതങ്ങളോടും അവരുടെ ആചാരങ്ങളോടുമുള്ള പരസ്പര ബഹുമാനമാണ് രാജ്യാന്തര തലത്തിൽ നമ്മുടെ രാഷ്ട്രത്തിന്റെ എക്കാലത്തെയും മികവ്. ഇന്ത്യയിലെ ഈ ഐക്യവും പരസ്പര സ്നേഹവും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടാവുന്നത്.

ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിന് എതിരെ രാജ്യത്തെ എല്ലാ മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി വോട്ട് ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കേരളത്തിലെ ഹിന്ദു-മുസ്‌ലിം -ക്രൈസ്തവ സമൂഹങ്ങൾക്കിടയിലുള്ള പരസ്പരവിശ്വാസവും ഐക്യവും തകർക്കുന്ന നിലയിൽ ചില ക്രൈസ്തവ നേതാക്കളിൽനിന്നുണ്ടാകുന്ന പ്രതികരണം വേദനിപ്പിക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.

English Summary:

Waqf Amendment Bill : Kanthapuram A.P. Aboobacker Musliyar strongly opposes the Waqf Amendment Bill

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com