ADVERTISEMENT

പത്തനംതിട്ട∙ ഇന്നലെ മാനത്ത് ഉദിച്ച ചന്ദ്രൻ ഈ വർഷത്തെ ഏറ്റവും ചെറിയ പൗർണ്ണമി ചന്ദ്രനായിരുന്നു. സാങ്കേതികമായി മൈക്രോമൂൺ (കൊച്ചമ്പിളി) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ചന്ദ്രൻ ഭൂമിയിൽനിന്ന് ഏറ്റവും അകലെ ആയിരിക്കുമ്പോൾ സംഭവിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഈ ചന്ദ്രൻ വലുപ്പവും പ്രകാശവും കുറഞ്ഞാണ് കാണപ്പെടുകയെന്ന് അമച്വർ വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു.

എന്നാൽ സാധാരണ കാഴ്ചയിൽ ഈ വ്യത്യാസം തിരിച്ചറിയില്ല. ‘മൈക്രോ മൂൺ’ അപൂർവ പ്രതിഭാസമല്ല.എന്നാൽ വിഷുവും ചിത്രാ പൗർണ്ണമിയും ഒത്തു വന്നപ്പോൾ കാര്യം വൈറലായി എന്നേയുള്ളു. പാശ്ചാത്യർ ‘പിങ്ക് മൂൺ’ എന്നു വിളിക്കുന്നതും ഈ പൗർണ്ണമിയെതന്നെ. വെളിച്ചത്തിന്റെ തീവ്രത അൽപം കുറഞ്ഞതിനാൽ അസ്ട്രോ ഫൊട്ടോഗ്രഫർമാർക്ക് ഇതൊരു സുവർണ്ണാവസരമായിരുന്നു.

English Summary:

Micromoon: The smallest full moon of the year appeared in the sky on Vishu, coinciding with Chithra Pournami. This rare event, also known as the Pink Moon, offered a unique opportunity for astrophotographers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com