ADVERTISEMENT

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.

ജീവനുംതേടി ആഴങ്ങളിൽ സ്കൂബ ടീം; സ്വന്തം ജീവന് ഇൻഷുറൻസില്ല!

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ കാണാതായ ജോയിക്കു വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പവർഹൗസ് ഗേറ്റിന്റെ ഭാഗത്തുള്ള പാളത്തിനടിയിലെ തുരങ്കത്തിൽ അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നു.
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ കാണാതായ ജോയിക്കു വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പവർഹൗസ് ഗേറ്റിന്റെ ഭാഗത്തുള്ള പാളത്തിനടിയിലെ തുരങ്കത്തിൽ അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ

മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി മുന്നിട്ടിറങ്ങുന്ന സ്‌കൂബാ ഡൈവിങ് ടീമിന് യാതൊരു തരത്തിലുളള അധിക ഇന്‍ഷുറന്‍സ് പരിരക്ഷയോ പാരിതോഷികമോ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇത്തരം അതിസാഹസിക ദൗത്യത്തില്‍ പങ്കെടുത്താല്‍ പ്രതിമാസം 500 രൂപയാണ് അധിക ആനൂകൂല്യമായി ലഭിക്കുന്നത്. കുറഞ്ഞത് 5000 രൂപയെങ്കിലും വേണമെന്ന ആവശ്യമാണ് വെട്ടിച്ചുരുക്കിയത്.

പൂർണരൂപം വായിക്കാം...

സ്റ്റാലിനും ഇറക്കി റൗഡി സ്പെഷലിസ്റ്റിനെ; ‘ഇനി മാപ്പില്ല’

Chennai:  Tamil Nadu Chief Minister MK Stalin addresses during the 75th Independence Day celebrations at State Secretariat, in Chennai, Sunday, Aug. 15, 2021. (PTI Photo/R Senthil Kumar) (PTI08_15_2021_000241B)
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ (PTI Photo/R Senthil Kumar)

സ്വപ്നങ്ങൾ കൂട്ടിവച്ച് പണിതു കൊണ്ടിരുന്ന വീടിനു മുന്നിൽ 11 പേർ ചേർന്നു വെട്ടിവീഴ്ത്തി അതിക്രൂരമായി ആംസ്ട്രോങ് കൊല്ലപ്പെട്ടതോടെ എം.കെ.സ്റ്റാലിൻ സർക്കാർ കടുത്ത പ്രതിരോധത്തിലായി. ഡിഎംകെ സർക്കാർ അധികാരത്തിലെത്തുമ്പോഴൊക്കെ ഗുണ്ടകളും അഴി‍ഞ്ഞാടുമെന്ന ദുഷ്പേര് കഴിഞ്ഞ 3 വർഷത്തെ ഭരണത്തിൽ അധികം കേൾപ്പിക്കാതിരുന്ന സ്റ്റാലിൻ ഇത്തവണ പക്ഷേ പിടിച്ചു നിൽക്കാൻ പാടുപെട്ടു.

പൂർണരൂപം വായിക്കാം...

മനുഷ്യനേക്കാള്‍ ആയുസുള്ള മീൻ; അംബാനി കല്യാണത്തിന് വിളമ്പിയത് ലോകത്തിലെ വിലപിടിപ്പുള്ള മീൻമുട്ട

ambani-wedding
Image Credit:Nita Ambani/Instagram. Representative Image-Anna Grigorjeva/Istock

കാവിയാർ കയറ്റുമതി ചെയ്യുന്നതിൽ മുൻനിരയിലുള്ള രാജ്യം ചൈനയാണ്. സ്റ്റർജൻ മത്സ്യങ്ങളിൽ പെൺവർഗത്തിൽ പെട്ട മീനുകൾ മാത്രമേ മുട്ടയിടുകയുള്ളൂ. ഈ പെൺ മൽസ്യങ്ങൾ പൂർണ വളർച്ച പ്രാപിക്കാൻ എട്ടു മുതൽ ഇരുപതു വർഷം വരെ വേണ്ടിവരും.

പൂർണരൂപം വായിക്കാം...

‘അനന്തിന്റെ പണം കണ്ടാണ് വിവാഹം കഴിച്ചത്’, വിമർശകരോടാണ്: അവരുടെ പ്രണയം നിങ്ങൾക്കറിയില്ല

അനന്ത് അംബാനിയും രാധിക മെർച്ചന്റും പഴയചിത്രം (ഇടത്), വിവാഹ ചിത്രം (വലത്)∙ @middaygujarati/ X
അനന്ത് അംബാനിയും രാധിക മെർച്ചന്റും പഴയചിത്രം (ഇടത്), വിവാഹ ചിത്രം (വലത്)∙ @middaygujarati/ X

ഒരു വ്യക്തിയുടെ ശരീരം എങ്ങനെയാണെങ്കിലും അത് അയാളെയും അയാളെ ചുറ്റി നിൽക്കുന്ന മനുഷ്യരെയും മാത്രം ബാധിക്കുന്ന കാര്യമായിരിക്കെ അതോർത്ത് ആ ചിത്രം കാണുന്നവർ അല്ലെങ്കിൽ വാർത്ത വായിക്കുന്നവർ ആകുലപ്പെടുന്നത് എന്തിനാവും? മറ്റുള്ളവരുടെ വീട്ടിലേയ്ക്ക് ഒരു കാര്യവുമില്ലാതെ ഒളിഞ്ഞു നോക്കുന്ന സമൂഹത്തിന്റെ ഒരു പതിപ്പാണ് ഈ വിവാഹത്തിന്റെ ചിത്രങ്ങൾക്ക് താഴെ കാണുന്നതും.

പൂർണരൂപം വായിക്കാം...

ഇതാണ് ഞങ്ങളുടെ മനസ്സിലുള്ള വീട്: ഇവിടെയെത്തുന്നവർ പറയുന്നു

sree-home-view

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് വീട് നിർമാണം ആരംഭിക്കാനായത് എങ്കിലും ഈ കാലയളവിൽ നന്നായി ഗൃഹപാഠം ചെയ്തിരുന്നു. തൽകാലം ഒരുനിലയിൽ നാല് ബെഡ്റൂം മതിയെന്നും ഭാവിയിൽ മുകളിൽ മുറികൾ പണിയാവുന്ന രീതിയിൽ സ്റ്റെയർകേസ് ഇപ്പോൾ നൽകാമെന്നും തീരുമാനിച്ചു.

പൂർണരൂപം വായിക്കാം...

അഞ്ചാം വയസ്സിൽ രാജാവ്, കോഹിനൂറിന്റെ അവസാന ഇന്ത്യൻ ഉടമ; ബ്രിട്ടനിൽ ഇല്ലാതായ പഞ്ചാബിന്റെ രത്നം!

duleep-singh-lit
കോഹിനൂർ പതിപ്പിച്ച കിരീടം, ദുലീപ് സിങ് Image credit: From The Crown Jewels of England, by Sir George Younghusband and Cyril Davenport, 1919, Britanica Encyclopedia, instagram/peter.bance

വര്‍ഷാവർഷം ഒരു നിശ്ചിത തുക അലവൻസായി നൽകി, ഒരു ആഡംബര വീട്ടിൽ അവർ വളർത്തിയത് ഒരു രാജാവിനെയാണ്. 100 മുതൽ 200 കാരറ്റ് വരെയുള്ള 108 വലിയ മാണിക്യങ്ങളും 30 മുതൽ 60 കാരറ്റ് വരെയുള്ള 116 വലിയ മരതകങ്ങളും അസംഖ്യം വജ്രങ്ങളും രത്നക്കല്ലുകളും പതിച്ച മയൂരസിംഹാസനത്തിൽ ഇരിക്കേണ്ട പഞ്ചാബിന്റെ മഹാരാജാവിനെ...!

പൂർണരൂപം വായിക്കാം...

പൊങ്ങല്യവും ടാപ് ചെയ്യാം, പശ കിലോയ്ക്ക് 900 രൂപ, 4 ഏക്കറിൽ 1500 മരങ്ങൾ: കേരളത്തിൽ വേറെയില്ല ഇതുപോലൊരു തോട്ടം

മനോജ് പൊങ്ങല്യത്തോട്ടത്തിൽ
മനോജ് പൊങ്ങല്യത്തോട്ടത്തിൽ

മണീട് മേഖലയിലെ ആദ്യകാല റബർതോട്ടങ്ങളിലൊന്നാണ് മനോജിന്റേത്. ഇവിടെ പൊങ്ങല്യം ഇടം പിടിച്ചപ്പോൾ പലരും ഞെട്ടി. മിക്ക പറമ്പുകളിലും അങ്ങിങ്ങായി കാണുന്ന ഒരു പാഴ്മരം നട്ടുപിടിപ്പിച്ച് തോട്ടമുണ്ടാക്കുന്നത് മണ്ടത്തരമാണെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തിയവരേറെ.

പൂർണരൂപം വായിക്കാം...

കുഞ്ഞിനോട് എപ്പോഴും പഠിക്ക് പഠിക്ക് എന്ന് പറയുന്ന രക്ഷിതാവാണോ നിങ്ങൾ?

Representative image. Photo credit:  : bluecinema  / istock.com
Representative image. Photo credit: : bluecinema / istock.com

ഇത്തരത്തിൽ ഏതു നേരവും പഠിക്കാൻ കുട്ടികളെ നിർബന്ധിക്കുന്ന മാതാപിതാക്കൾ ഒന്നറിയുക, ടെക്സ്റ്റുബുക്കുകളിലെ പാഠഭാഗങ്ങൾ കാണാതെ പഠിച്ച് ഉത്തരക്കടലാസുകളിൽ എഴുതി വയ്ക്കുന്നതല്ല യഥാർത്ഥ വിദ്യാഭ്യാസം. വിദ്യ അഭ്യസിക്കേണ്ടത് അതിന്റെ മൂല്യം മനസിലാക്കിയാണ്. എന്ത്, എപ്പോൾ, എവിടെ, എങ്ങനെ പ്രയോഗിക്കണം എന്ന അറിവോടെയാകണം ഒരു കുട്ടി പഠനം പൂർത്തിയാക്കേണ്ടത്.

പൂർണരൂപം വായിക്കാം...

റാങ്കോടെ പഠനം, കല്യാണ ഒരുക്കത്തിനിടയില്‍ കാന്‍സര്‍; മകളുടെ മരണശേഷം അവളുടെ ജീവിതം പങ്കുവച്ച് അമ്മ

അനഘ
അനഘ

ഒരു പനിയായോ അപകടമായോ ഒക്കെയെത്തി ഒരുപാട് ചന്തമുളള, പ്രതീക്ഷകളുള്ള ജീവിതം ഒരൊറ്റ നിമിഷം തല്ലിതകര്‍ക്കപ്പെടുന്നത് കണ്ടിട്ടുണ്ട് പലവട്ടം നമ്മള്‍. മരണത്തെ കുറിച്ച് അവരൊരിക്കലും ചിന്തിച്ചിരിക്കില്ല, വേദനിച്ചു വിളിക്കാന്‍ ബോധമോ സമയമോ പോലും അനുവദിച്ചിരിക്കില്ല. പക്ഷേ രോഗത്തോട് പൊരുതിയിറങ്ങി നിനച്ചിരിക്കാതെ പിന്നീടൊരു ദിവസം ഇനി നിങ്ങള്‍ക്കീ ഭൂമിയിലെ മനുഷ്യായുസ് എണ്ണത്തിലൊതുങ്ങുന്ന കാലം മാത്രമാണെന്നു കേട്ടാലോ...എന്തുചെയ്യും

പൂർണരൂപം വായിക്കാം...

അതിമനോഹരം ഈ വഴി, മഴയെ പുണർന്ന് ഒരു യാത്ര; പോകാം മൂന്നാറിനെ വെല്ലുന്ന അദ്ഭുതലോകത്തേക്ക്

Athirappilly. Image Credit: Crystal Frame Photography/istockphoto
Athirappilly. Image Credit: Crystal Frame Photography/istockphoto

കാലവർഷം കുറച്ചു താമസിച്ചപ്പോൾ ഇത്തവണ സ്ഥലമൊന്നു മാറ്റിപ്പിടിച്ചാലോ എന്ന ചിന്തയായി. പക്ഷേ എവിടേക്ക്? ആ ആലോചന ചെന്നെത്തിയത് മണിരത്നത്തിന്റെ പ്രിയപ്പെട്ട ഷൂട്ടിങ് ലൊക്കേഷനിലാണ്. ഐശ്വര്യ റായിയുടെയും പ്രീതി സിന്റയുടെയുമൊക്കെ നൃത്തച്ചുവടുകൾക്ക് പശ്ചാത്തലസംഗീതമൊരുക്കിയ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ.

പൂർണരൂപം വായിക്കാം...

പോയവാരത്തിലെ മികച്ച വിഡിയോ

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com