തെരുവിൽ വിരുന്നൊരുക്കി ബ്രിട്ടൻ, രാത്രിയിൽ സംഗീതവും

Mail This Article
ലണ്ടൻ ∙ ചാൾസ് രാജാവിന്റെ കിരീടധാരണപ്പിറ്റേന്ന് തെരുവുതോറും പ്രത്യേക വിരുന്നുകളുമായി ബ്രിട്ടൻ ആഘോഷിച്ചു. റോഡുകളിൽ തീൻമേശയൊരുക്കി ബ്രിട്ടിഷ് പതാകയുടെ പടമുള്ള കപ്പുകളിൽ ചായയും കൊച്ചുപതാകകൾ കുത്തിയ കേക്കും വിളമ്പി. വിവിധയിടങ്ങളിൽ ഉച്ചവിരുന്നുകളുമായി ആഘോഷം വിഭവസമൃദ്ധമായി സന്ധ്യ വരെ നീണ്ടു.
ഔദ്യോഗിക വസതിയിരിക്കുന്ന ഡൗണിങ് സ്ട്രീറ്റിൽ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും അതിഥികൾക്കായി ഉച്ചവിരുന്നൊരുക്കി. യുഎസ് പ്രഥമവനിത ജിൽ ബൈഡൻ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരടക്കം വൈവിധ്യമാർന്ന അതിഥിനിരയായിരുന്നു സുനകിന്റെ വിരുന്നിന്.
English Summary: Britain celebrates King Charles III coronation