മീൻ വെട്ടാൻ ഇത്രയും എളുപ്പമോ? ഈ ഐഡിയ സൂപ്പർ
Mail This Article
മീൻ കറിയായും പൊരിച്ചും കഴിക്കാൻ ഇഷ്ടമാണെങ്കിലും അത് വെട്ടിയെടുക്കുകയെന്നത് ബുദ്ധിമുട്ടാണ്. ചൂട അല്ലെങ്കിൽ നെത്തോലി പോലുള്ള ചെറിയ മീനെങ്കിൽ പറയുകയും വേണ്ട. മിക്ക വീട്ടമ്മമാരുടെയും സ്ഥിരം പരാതിയാണ് മീൻ വെട്ടാൻ പാടാണ് എന്നുള്ളത്. കിളിമീൻ പോലുള്ളവയുടെ ചെതുമ്പൽ തന്നെ കളയാൻ വല്ലാത്ത പ്രയാസമാണ്. കത്തിയില്ലാതെ കത്രിക ഉപയോഗിച്ചും ഇന്ന് മിക്കവരും മീൻ മുറിക്കാറുണ്ട്. എങ്ങനെ മീൻ വളരെ എളുപ്പത്തിൽ വൃത്തിയാക്കാം എന്നു നോക്കാം.
നെത്തോലിയോ മത്തിയോ കിളിമീനോ എന്തുമാകട്ടെ ഇനി നിസാരമായി വെട്ടിയെടുക്കാം. കത്തിയുടെയോ കത്രികയുടെയോ ഉപയോഗം ഇല്ലാതെ ചെതുമ്പലും കളഞ്ഞെടുക്കാം. എല്ലാവരുടെയും വീട്ടില്‍ പച്ചക്കറികളൊക്കെ ഗ്രേറ്റ് ചെയ്തെടുക്കുന്ന ഗ്രേറ്റർ ഉണ്ടാകും. ഇവിടുത്തെ താരവും അതുതന്നെയാണ്. ആദ്യം മീൻ വെള്ളത്തിലിടാം. ശേഷം ഗ്രേറ്റർ ഉപയോഗിച്ച് ചെതുമ്പൽ കളയാം. കത്തികൊണ്ട് കളയുമ്പോൾ ചിലപ്പോൾ മീനിന്റെ മാംസം ഇളകിവരാനും വശങ്ങളിലെ മുള്ളു കൈയ്യിൽ കൊള്ളാനും സാധ്യതയുണ്ട്. ഗ്രേറ്റർ ആയതിൽ വളരെ സിംപിളായി ചെതുമ്പൽ കളയാം. മീൻ നല്ല ഫ്രെഷായും വയ്ക്കാം. ചെറിയ മീനുകൾക്ക് ചെറിയ ഗ്രേറ്ററാകും നല്ലത്. ശേഷം കത്രിക വച്ച് വശങ്ങളിലെ മുള്ളും തലയും കളഞ്ഞെടുക്കാം. വളരെ ഇൗസിയായി തന്നെ മീൻ വൃത്തിയാക്കിയെടുക്കാം.
മീൻ നല്ലതായി മൊരിച്ചെടുക്കണോ?
. ക്രിസ്പിയായി മീന്‍ വീട്ടില്‍ത്തന്നെ വറുത്തെടുക്കാം. അതിനായി ചില കാര്യങ്ങള്‍ ആദ്യമേ ശ്രദ്ധിക്കണം.
ആദ്യം തന്നെ പൊരിക്കാനായി എടുക്കുന്ന മീനില്‍ അധികം ജലാംശം തങ്ങി നില്‍ക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. ആവശ്യമെങ്കില്‍ അധിക വെള്ളം ഒരു പേപ്പര്‍ ടവ്വല്‍ കൊണ്ട് തുടച്ച് ഉണക്കിയെടുക്കാം.
മീന്‍ പൊരിച്ചെടുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. എണ്ണ ഇടത്തരം ചൂടില്‍ വേണം ചൂടാക്കാന്‍. ചൂടായ എണ്ണയിൽ മീൻ കഷണങ്ങൾ സൌമ്യമായി വയ്ക്കണം. ഓരോ വശത്തും ഏകദേശം 3-4 മിനിറ്റ്, അല്ലെങ്കിൽ സ്വർണ്ണ തവിട്ട് നിറമാകുന്നത് വരെ ഫ്രൈ ചെയ്യുക.