വെറും ഒരു മണിക്കൂർ മതി, ഇഡ്ഡലിയും ദോശയും അപ്പവും റെഡി; സമയം ലാഭിക്കാൻ ഡബിൾ സ്ട്രോങ്ങായി ഡബിൾ ഹോഴ്സ് വിഭവങ്ങൾ
Mail This Article
നല്ല ആവി പറക്കുന്ന പുട്ടും കടലക്കറിയും, അല്ലെങ്കിൽ പൂപോലെയുള്ള പാലപ്പവും മുട്ടക്കറിയും ആഹാ, ഒരു ദിവസം തുടങ്ങാൻ ഏറ്റവും നല്ലത് മനസുനിറയ്ക്കുന്ന ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ആണ്. നമ്മൾ മലയാളികളുടെ വീക്നെസ് ആണ് ഇവയെന്നും പറയാം. പക്ഷേ ഇതൊക്കെ ഉണ്ടാക്കിയെടുക്കാനുള്ള സമയക്കുറവും അതിന് വേണ്ടി മാവ് തയാറാക്കലുമെല്ലാം ഇന്നത്തെ ജീവിതസാഹചര്യത്തിൽ പലപ്പോഴും നടക്കാതെ പോകുന്നു. ബ്രെഡിലോ അല്ലെങ്കില്‍ എളുപ്പത്തിൽ തയാറാക്കിയെടുക്കാവുന്ന എന്തെങ്കിലും വിഭവങ്ങളിലേക്കോ ഇന്ന് നമ്മുടെ അടുക്കളകൾ ചുരുങ്ങിപ്പോയിരിക്കുന്നു.
തിരക്ക് പിടിച്ച ജീവിതശൈലിക്കിടയിൽ മലയാളികളുടെ ഭക്ഷണരീതിയിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് എല്ലാവരും ഈസി കുക്കിങ്ങ് രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് തയാറാക്കാവുന്ന ഇൻസ്റ്റന്റ് അല്ലെങ്കിൽ റെഡി ടു കുക്ക് ഉത്പന്നങ്ങൾക്ക് മുൻഗണന കൊടുക്കുന്നത് കൊണ്ട് പലരും നാടൻ വിഭവങ്ങളും രുചിക്കൂട്ടുകളും മറന്നു കൊണ്ടിരിക്കുകയാണ്. ഇനി ആ ടെൻഷൻ വേണ്ട, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ രുചിയൂറും വിഭവങ്ങൾ തയറാക്കാം. ഡബിൾ ഹോഴ്സിന്റെ ഈസി ബ്രേക്ക് ഫാസ്റ്റ് റേഞ്ച് ഉണ്ടെങ്കിൽ സംഗതി ഉഷാറായി.
എത്ര തിരക്കായാലും മലയാളികൾ അവരുടെ ഭക്ഷണ പാരമ്പര്യത്തെ മാറ്റി നിർത്താതിരിക്കാനുള്ള പ്രധാന ആകര്‍ഷണമാണ് ഡബിൾ ഹോഴ്സിന്റെ ഈസി ഉത്പന്നങ്ങൾ. മാറുന്ന കാലത്ത് തനിമയുടെ രുചി ഒട്ടും ചോരാതെ വിഭവങ്ങൾ വളരെ എളുപ്പത്തിൽ തയാറാക്കാൻ സഹായിക്കുന്ന രുചിക്കൂട്ടുകൾ ഭക്ഷണപ്രേമികളിലേക്ക് എത്തിക്കുക എന്നതാണ് ഡബിൾ ഹോഴ്‌സിന്റെ ലക്ഷ്യം.
രുചിയൂറും വിഭവങ്ങൾ എളുപ്പത്തിൽ തയാറാക്കാം, ഡബിൾ ഹോഴ്സ് ഈസി ബ്രേക്ക്ഫാസ്റ്റ് റേഞ്ചുകൾക്കൊപ്പം
ഇഡ്ഡലി, ദോശ, പാലപ്പം, ഇടിയപ്പം പത്തിരി എതുമാകാട്ടെ ഇനി നിങ്ങൾക്ക് സമയം നഷ്ടപ്പെടുമെന്ന പേടിയില്ലാതെ പ്രക്ഷാതഭക്ഷണ മെനുവിൽ ഇഷ്ടമുള്ള വിഭവം ധൈര്യമായി ചേർക്കാം, ഡബിൾ ഹോഴ്സ് ഒപ്പമുണ്ട്. ഇഡ്ഡലിയും ദോശയും അപ്പവുമൊക്കെ ഉണ്ടാക്കുവാനായി തലേദിവസം തന്നെ അരി വെള്ളത്തിൽ ഇട്ട് കുതിര്‍ത്ത് എടുക്കണം. ഇനി അങ്ങനെ മറന്നുപോയാലും ഡബിൾ ഹോഴ്സ് ഈസി റെഡി കുക്ക് ഐറ്റംസ് ഉണ്ട്. എന്നാൽ പോഷക സമൃദ്ധമായ നാടൻ ബ്രേക്ഫാസ്റ്റുകൾ വളരെ എളുപ്പത്തിൽ തയാറാക്കാൻ സഹായിക്കുന്ന ഉത്പന്നങ്ങളാണ് ഡബിൾ ഹോഴ്‌സിന്റെ ബ്രേക്ഫാസ്റ്റ് റെയ്ഞ്ചുകൾ.
വെറും ഒരു മണിക്കൂർ കൊണ്ട് തയാറാക്കാവുന്ന ഇഡ്ഡലി-ദോശ മാവ്, തേങ്ങാപാൽ ചേർക്കാതെ എളുപ്പത്തിൽ തയാറാക്കാവുന്ന പാലപ്പം മിക്സ്, പച്ചവെള്ളത്തിൽ കുഴക്കാവുന്ന ഇടിയപ്പം- പത്തിരി പൊടികൾ, പോഷകസമൃദ്ധമായ റവ, എളുപ്പത്തിൽ കുഴച്ചെടുക്കാനാവുന്ന സോഫ്റ്റ് പുട്ടുപൊടി എന്നിങ്ങനെ പാചകം ഈസി ആക്കുന്ന പലവിധം ഉത്പന്നങ്ങൾ ഡബിൾ ഹോഴ്സ് വിപണിയിൽ എത്തിക്കുന്നു. സ്വദേശത്തും വിദേശത്തുമുള്ള മലയാളികൾക്ക് പഴമയുടെ രുചിയിലും ഗുണത്തിലും ഒട്ടും വിട്ടുവീഴ്ചയില്ലാതെ ഇനി എന്നും ആസ്വദിക്കാനാവും എന്നത് വലിയ സന്തോഷം നൽകുന്ന കാര്യം തന്നെയാണ്.
ഡബിൾ ഹോഴ്സിന്റെ ഡബിൾ സ്വീറ്റ് പായസപ്പെരുമ
എന്ത് വിശേഷവും മധുരം കഴിച്ചാണ് നമ്മൾ തുടങ്ങുന്നതും അവസാനിപ്പിക്കുന്നത്. പായസിന്റെ കാര്യമാണെങ്കിൽ കോംപ്രമൈസേയില്ല. പക്ഷേ കിടിലനൊരു പ്രഥമൻ തയാറാക്കിയെടുക്കാൻ മണിക്കൂറുകൾ ചെലവഴിക്കണം. എന്നാൽ അതിനും ഡബിൾ ഹോഴ്സിന്റെ കയ്യിൽ പരിഹാരമുണ്ട്. വെറും പതിനഞ്ചുമിനിറ്റിൽ നിങ്ങൾ ഇഷ്ടമുള്ള പായസം തയാറാക്കിയെടുക്കാം. സദ്യയിൽ പ്രഥമനായ പാലടയാവട്ടെ സേമിയ പായസമോ പരിപ്പ് പ്രഥമനോ എന്തും ആവട്ടെ , എളുപ്പത്തിൽ തയാറാക്കാവുന്ന മധുരവിഭവങ്ങളുടെ ഒരു നിര തന്നെ ഡബിൾ ഹോഴ്‌സിനുണ്ട്. പതിനഞ്ച് മിനുട്ടിൽ പാല് മാത്രം ചേർത്ത് തയാറാക്കാവുന്ന ഡബിൾ ഹോഴ്സ് ഇൻസ്റ്റന്റ് സദ്യ പാലട തന്നെയാണ് ഇവയിൽ മുൻപന്തിയിൽ.
പാരമ്പര്യ മധുര പലഹാരങ്ങൾക്ക് സ്വാദും ആരോഗ്യവും കൂട്ടാനുള്ള ഒരു പൊടികൈയാണ് ഡബിൾ ഹോഴ്‌സിന്റെ ജാഗരി പൗഡർ. കട്ടപിടിക്കാതെ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഡബിൾ ഹോഴ്സ് തങ്ങളുടെ ശർക്കര പൊടി ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഫിറ്റ്നസ് മാറ്റി നിർത്തി മധുരം ആസ്വദിക്കാനുള്ള വിവിധ തരം ഉത്പന്നങ്ങൾ ഡബിൾ ഹോഴ്സ് നൽകുന്നുണ്ട്. ആരോഗ്യം നിറഞ്ഞ ഒരു ജീവിതചര്യയ്ക്ക് ഭക്ഷണവും ആരോഗ്യപൂർണമാവേണ്ടതുണ്ട്. മാറുന്ന തലമുറ പഴമയുടെ രുചിവൈവിധ്യങ്ങൾ മറക്കാതിരിക്കാൻ നല്ല ഭക്ഷണം എല്ലാ നന്മയോടും കൂടി ഉപഭോകതാക്കളിലേക്ക് എത്തിക്കുകയാണ് ഡബിൾ ഹോഴ്സ്. ഇനി അടിപൊളി പ്രക്ഷാതഭക്ഷണങ്ങൾ കഴിച്ച് ഒരു ദിവസം ഡബിൾ സ്ട്രോങ്ങായി തുടങ്ങാം, നിങ്ങൾക്കൊപ്പം ഡബിൾ ഹോഴ്സുണ്ട്.