ADVERTISEMENT

വീട്ടിൽ തയാറാക്കുന്ന ഭക്ഷണം കുട്ടികളെ കഴിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ബേക്കറികളിൽ നിന്നും മധുരപാനിയങ്ങൾ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കുട്ടികൾ.   ഹെൽത്ത് ഡ്രിങ്ക് പൗഡർ വളരെ  ഹെൽത്തിയായി എളുപ്പത്തിൽ വീട്ടിൽ തയാറാക്കി എടുത്ത് കുട്ടികൾക്ക് ഇഷ്ടപാനിയം തയാറാക്കിയാലോ?

ചേരുവകൾ 

  • ഗോതമ്പു പൊടി - 1 കപ്പ് 
  • അണ്ടിപരിപ്പ് - 10 എണ്ണം 
  • ശർക്കര പൊടി - 1⁄2 കപ്പ് 
  • കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ 

 

തയാറാക്കുന്ന വിധം

ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്കു ഗോതമ്പു പൊടി ചേർത്ത് ചെറിയ തീയിൽ ഇളക്കുക. കരിഞ്ഞുപോകാത്തിരിക്കാൻ ഇളക്കിക്കൊണ്ടിരിക്കുക. ഗോതമ്പ് പൊടി  നിറം  ചെറുതായി മാറുകയും വറുത്ത മണം വരുകയും ചെയ്യും. അങ്ങനെ നിറം മാറി തുടങ്ങുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റുക.

ചുവടുകട്ടിയുള്ള പാത്രത്തിൽ അണ്ടിപ്പരിപ്പ് ചേർത്തു വറുത്ത് എടുക്കുക. എണ്ണയൊന്നും  ചേർക്കേണ്ട  ആവശ്യമില്ല. രണ്ടു വശവും ചെറിയ തീയിൽ നന്നായി ആയതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ചെറിയ ചൂടോടുകൂടി അണ്ടിപ്പരിപ്പ് മിക്‌സിയുടെ ചെറിയ ജാറിൽ ഇട്ടു പൊടിച്ചെടുക്കുക.

ഇനി ഒരു വലിയ പാത്രം എടുത്ത് അതിലേക്ക്  ഗോതമ്പുപൊടി, പൊടിച്ച അണ്ടിപ്പരിപ്പ്, ശർക്കരപ്പൊടി, കൊക്കോ പൗഡർ എന്നിവ ചേർക്കുക. നന്നായി സ്‌പൂൺ കൊണ്ട് ഇളക്കുക. യോജിച്ചു കിട്ടുന്നതിന് മിക്‌സിയുടെ ചെറിയ ജാറിൽ  ഒന്നു ചെറുതായി അടിച്ചെടുക്കാവുന്നതാണ്. കൊക്കോ പൗഡർ ഇഷ്ട്ടമില്ലാത്തവർക്കു  പകരം അതെ അളവിൽ പാൽപ്പൊടി  വേണമെങ്കിലും ചേർക്കാവുന്നതാണ്. സ്വാദിഷ്ടമായ ഹെൽത്ത് ഡ്രിങ്ക് പൗഡർ തയാർ. വായു കടക്കാത്ത കുപ്പിയിൽ അടച്ചു വെച്ചാൽ കുറച്ചു നാൾ സൂക്ഷിക്കാൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com