പഴുത്ത മാങ്ങയും തൈരും കൊണ്ട് രുചികരമായ സാലഡ്
Mail This Article
വിവിധതരം സാലഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ആരോഗ്യകരമായ ശീലം ഇനിയും ആരംഭിച്ചിട്ടില്ലേ? മാമ്പഴവും തൈരും ചേർത്ത് തയാറാക്കാവുന്ന രുചികരമായ സാലഡ് പരിചയപ്പെടാം.
ചേരുവകൾ
- പഴുത്ത മാങ്ങ - 1 എണ്ണം (മീഡിയം വലുപ്പത്തിലുള്ളത്)
- അധികം പുളി ഇല്ലാത്ത തൈര് - 1 1/2 കപ്പ്
- ഉപ്പ് - 1/4 ടീസ്പൂൺ
- ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ
- കുരുമുളകുപൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി- 1/4 ടീസ്പൂൺ
- പഞ്ചസാര / തേൻ - 1 ടീസ്പൂൺ
(നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു ചേരുവകളിൽ മാറ്റം വരുത്താവുന്നതാണ്)
തയാറാക്കുന്ന വിധം
∙ മാങ്ങയുടെ തൊലി കളഞ്ഞതിനു ശേഷം ചെറിയ കഷണങ്ങൾ ആയി മുറിച്ചു വെയ്ക്കുക.
∙ ഒരു പാത്രത്തിൽ തൈര് എടുക്കുക ഒരു സ്പൂണോ അല്ലെങ്കിൽ വിസ്കോ ഉപയോഗിച്ച് തൈര് അടിച്ചെടുക്കുക.
∙ ഈ തൈരിലേക്ക് കഷണമാക്കി വെച്ച മാങ്ങയും ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിക്കുക.
∙ ഈ സാലഡ് അപ്പോൾ തന്നെയോ തണുപ്പിച്ചോ കഴിക്കാം.