ADVERTISEMENT

പഴച്ചാറുകൾ ചേർത്ത ഐസ്ക്രീം രുചി എല്ലാവർക്കും ഇഷ്ടമാണ്, മാങ്ങപ്പഴത്തിന്റെ രുചിയിൽ ഐസ്ക്രീം വീട്ടിൽ തയാറാക്കിയാലോ?. നല്ല മധുരമുള്ള മാമ്പഴമാണെങ്കിൽ പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല. ചെറിയ പുളിയുള്ള മാമ്പഴക്കൂട്ടിൽ മധുരത്തിന് പഞ്ചസാര ചേർക്കാൻ മറക്കരുത്. യോജിപ്പിച്ചെടുക്കാൻ ബീറ്റർ ഇല്ലെങ്കിൽ മിക്സിയുടെ ജാറിലും ഈ ഐസ്ക്രീം കൂട്ട് തയാറാക്കാം.

ചേരുവകൾ

  • മാങ്ങാ - 1
  • വിപ്പിങ് ക്രീം -1 കപ്പ്
  • പഞ്ചസാര പൊടിച്ചത് - ആവശ്യത്തിന്
  • വാനിലഎസൻസ്  - ആവശ്യമെങ്കിൽ
  • മഞ്ഞ നിറത്തിലുള്ള ഫുഡ് കളർ - ഒരു തുള്ളി (ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം

  • മാങ്ങ വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചെടുക്കാം.
  • ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് 1 കപ്പ് വിപ്പിങ് ക്രീം ഒഴിക്കുക. മധുരം ഇല്ലാത്ത വിപ്പിങ് ക്രീം ആണെങ്കിൽ പഞ്ചാസാര പൊടിച്ചത് ചേർത്ത് ബീറ്റ് ചെയ്യുക.( ബീറ്റർ ഇല്ലെങ്കിൽ മിക്സിയിൽ അടിച്ചെടുത്താലും മതി ) ശേഷം  മംഗോ പൾപ്പും വാനില എസൻസും ചേർക്കുക. ഫുഡ്‌ കളർ ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കണം. ഒന്ന് കൂടെ ബീറ്റ് ചെയ്ത് നന്നായി  മൂടി വച്ച് 8 മണിക്കൂർ ഫ്രീസറിൽ സെറ്റ് ചെയ്യാം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com