കറുമുറാ കൊറിക്കാം ഉരുളക്കിഴങ്ങു മുറുക്ക്
Mail This Article
വെള്ളത്തിനു പകരം ഉരുളക്കിഴങ്ങ് അരച്ചു ചേർത്ത് ഉണ്ടാക്കുന്ന ഈ മുറുക്ക് എത്ര കഴിച്ചാലും മതിയാകില്ല.
ചേരുവകൾ
•ഉരുളക്കിഴങ്ങ് - 1
•കടലമാവ് - 1 കപ്പ്
•വറുത്ത അരിപ്പൊടി - 1/2 കപ്പ്
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•മുളകുപൊടി - 1 ടീസ്പൂൺ
•കായപ്പൊടി - 1/4 ടീസ്പൂൺ
•ഉപ്പ് – പാകത്തിന്
•ബേക്കിങ് സോഡ - 1/4 ടീസ്പൂൺ
•ചെറിയ ചൂടുള്ള എണ്ണ - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
• ഉരുളക്കിഴങ്ങു തൊലി കളഞ്ഞു ചെറുതായി നുറുക്കി വെള്ളത്തിൽ ഇടുക.
• മറ്റൊരു പാത്രത്തിലേക്ക് കടലമാവ്, വറുത്ത അരിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, പാകത്തിന് ഉപ്പ്, ബേക്കിങ് സോഡ, ചെറിയ ചൂടുള്ള എണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
•ഉരുളക്കിഴങ്ങു മിക്സിയുടെ ഒരു ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഇത് നേരത്തെ എടുത്തു വച്ച പൊടിയിലേക്കു ഒഴിച്ച് നന്നായി കുഴച്ചെടുക്കുക.
•ശേഷം ഇത് സേവനാഴിയിൽ നിറച്ചു ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചും ഇട്ട് വറുത്തു കോരുക.
English Summary : Crispy potato snack, easy recipe.