കയ്യിൽ ഒട്ടിപ്പിടിക്കാതെ ഉഴുന്നുവട തയാറാക്കാം
![uzhunnu-vada uzhunnu-vada](https://img-mm.manoramaonline.com/content/dam/mm/mo/pachakam/readers-recipe/images/2022/7/2/uzhunnu-vada.jpg?w=1120&h=583)
Mail This Article
ഉഴുന്നുവട ഉണ്ടാക്കുമ്പോൾ കയ്യിൽ ഒട്ടി പിടിക്കാതെ തുളയിടാനും എണ്ണ കുടിക്കാതിരിക്കാനും ഈ ഒരു രീതിയിൽ ചെയ്താൽ മതി.
ചേരുവകൾ
1. ഉഴുന്ന് - 1 കപ്പ്
2. പച്ചരി - 1 ടേബിൾ സ്പൂൺ
3. സവാള - 1/2 എണ്ണം
4. പച്ചമുളക് - 2 എണ്ണം
5. കറിവേപ്പില
6. കുരുമുളക് ചതച്ചത് - 1/2 ടീസ്പൂൺ
7. ഉപ്പ്
8. എണ്ണ
തയാറാക്കുന്ന വിധം
ഉഴുന്ന്, പച്ചരി എന്നിവ നന്നായി കഴുകി കുറച്ചു നല്ല വെള്ളത്തിൽ 2 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. അതിനുശേഷം ഉഴുന്ന് വെള്ളം എന്നിവ രണ്ടാക്കി വയ്ക്കുക. മിക്സിയിലേക്ക് ഉഴുന്ന് ഇട്ട് 2 ടീസ്പൂൺ ഉഴുന്നു കുതിർത്ത വെള്ളം ചേർത്തു നന്നായി അരച്ചെടുക്കൂക. മരത്തിന്റെ തവി, അല്ലെങ്കിൽ ചപ്പാത്തി കോൽ ഉപയോഗിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം 1/2 മണിക്കൂർ തൊട്ടു 1 മണിക്കൂർ വരെ അടച്ചു വയ്ക്കുക. വട ഉണ്ടാക്കാൻ ആവശ്യമായ എണ്ണ ചൂടാക്കാൻ ഒരു മീഡിയം തീയിൽ വയ്ക്കുക. അതേ സമയത്തു തന്നെ മാവിലേക്കു 3 മുതൽ 7 വരെ ഉള്ള ചേരുവകൾ ചേർത്തിളക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്തു ഒരു കുഴിയുള്ള ചായ അരിപ്പ എടുത്തു അതിന്റെ പുറകു ഭാഗം രണ്ടു മൂന്ന് പ്രാവശ്യം വെള്ളത്തിൽ മുക്കി ഒന്ന് കുടഞ്ഞെടുക്കുക.
ഒരു ടേബിൾ സ്പൂൺ മാവ് എടുത്തു അരിപ്പയുടെ വെള്ളത്തിൽ മുക്കിയ ഭാഗത്തു വയ്ക്കുക. വിരൽ ഒന്ന് വെള്ളത്തിൽ മുക്കി ചെറിയ തുള ഇടുക. അപ്പോൾ തന്നെ ചൂടായ എണ്ണയിലേക്ക് ഇടുക. ഇതെല്ലാം പെട്ടെന്ന് തന്നെ ചെയ്തെടുക്കണം. മാവ് ഒരു പാട് നേരം അരിപ്പയിൽ വയ്ക്കാൻ പാടില്ല. എണ്ണ മീഡിയം തീയിൽ വച്ചു വട മൊരിച്ച് എടുക്കാം.
English Summary : Uzhunnu Vada Malayalam Recipe by Rohini.