ADVERTISEMENT

മലയാളികള്‍ക്കു വളരെ ഇഷ്ടപ്പെട്ട ഒരു നാലുമണിപ്പലഹാരമാണ് മിക്സ്ചർ. കോൺഫ്ലക്‌സ്‌ വച്ച് എത്ര കഴിച്ചാലും മടുക്കാത്ത രുചിയില്‍ ഒരു മിക്സ്ചർ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ:

•  കോൺഫ്ലക്‌സ്‌ – 3 കപ്പ്‌
•  കപ്പലണ്ടി - 1 കപ്പ്
•  പൊട്ടുകടല - 1/2 കപ്പ്
•  വെളുത്തുള്ളി ചതച്ചത് - 2 എണ്ണം
•  ഉണക്കമുളക് - 2 എണ്ണം
•  കറിവേപ്പില - 3-4 തണ്ട്
•  കടലമാവ് - 1 കപ്പ്
•  വറുത്ത അരിപ്പൊടി - 1/4 കപ്പ്  
•  മുളകുപൊടി - 1 1/2 ടീസ്പൂൺ
•  കായപ്പൊടി - 1/2 ടീസ്പൂൺ
•  ഉപ്പ് - ആവശ്യത്തിന്‌
•  എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം :

•  ഒരു ബൗളിലേക്കു കടലമാവ്, അരിപ്പൊടി, 1/2 ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ കായപ്പൊടി, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കുക. ഇതില്‍ ആവശ്യത്തിന് വെള്ളം ചേർത്തു ചപ്പാത്തിമാവ് കുഴച്ചെടുക്കുന്ന പരുവത്തിൽ നന്നായി കുഴച്ചെടുക്കാം. കുഴച്ചെടുത്ത മാവ് നൂലപ്പത്തിന്റെ അച്ചിലേക്ക് ഇട്ടു കൊടുക്കാം. 

• ഇനി ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് നന്നായി ചൂടായി വരുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ നന്നായി ചൂടായി വരുമ്പോൾ നൂലപ്പത്തിന്റെ അച്ചിലൂടെ മാവ് നന്നായി പ്രസ്സ് ചെയ്തു ഇട്ടുകൊടുക്കുക. ഒരു വശം മൂത്ത് വരുമ്പോൾ മറിച്ചിട്ടു കൊടുക്കണം. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം.

•  അതിനുശേഷം കോൺഫ്ലക്‌സ്‌, കപ്പലണ്ടി, പൊട്ടുകടല, വെളുത്തുള്ളി, കറിവേപ്പില, ഉണക്കമുളക് ഇവ ഓരോന്നായി വറുത്ത് കോരി എടുക്കുക. ഇനി ഒരു വലിപ്പമുള്ള പാത്രത്തിലേക്ക് വറത്ത് വച്ചിരിക്കുന്നവ എല്ലാം ഇട്ടുകൊടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ കായപ്പൊടി, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. 

• തകര്‍പ്പന്‍ കോൺഫ്ലക്‌സ്‌ മിക്സ്ചർ റെഡി. ചൂടാറിയതിനു ശേഷം വായുകടക്കാത്ത ഒരു പാത്രത്തിലേക്ക് ഇട്ട് അടച്ച് സൂക്ഷിക്കാം.

Content Summary :  Kerala style mixture recipe, easy snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com