വീട്ടിൽ തയാറാക്കാം കയ്പും നേർത്ത പുളിരസവുമുള്ള പാവയ്ക്കാ പച്ചടി
Mail This Article
സദ്യയ്ക്ക് ഇലയുടെ അറ്റത്ത് സ്ഥിരമായി സ്ഥാനമുള്ള തൊടുകറിയാണ് പാവയ്ക്കാ പച്ചടി. പാവയ്ക്കയുടെ നേർത്ത കയ്പും തൈരിന്റെ പുളിരസവും സമന്വയിച്ച രുചിക്കൂട്ട് തൊട്ടുകൂട്ടി സദ്യയാസ്വദിക്കുന്നത് ഒരനുഭവമാണ്. പാവയ്ക്കാ പച്ചടി ഇതാ വീട്ടിലുമൊരുക്കാം.
ചേരുവകൾ
പാവയ്ക്ക –1
തേങ്ങ –1/2 കപ്പ്
പച്ചമുളക് – 3
കടുക് –1/4 ടീസ്പൂൺ
തൈര് –1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വറുത്തിടാൻ
കടുക് – 1 ടീസ്പൂൺ
മുളക് – 1
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാവയ്ക്ക വട്ടത്തിൽ അരിഞ്ഞ് ഉപ്പു പുരട്ടി, ചൂടായ വെളിച്ചെണ്ണയിൽ വറുത്തു കോരുക. തേങ്ങാ, പച്ചമുളക്, കടുക്, തൈര് ഇവ ചേർത്ത് നന്നായി അരച്ചെടുക്കുക.
ഒരു പാത്രത്തിൽ തൈര് ഉടച്ചതും ബാക്കി എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിച്ചതിനു ശേഷം വറുത്തിടുക. പാവയ്ക്ക പച്ചടി തയ്യാർ.
വിഡിയോ കാണാം
Content Summary : Pavakka Kichadi Recipe by V.N. Mamtha