നവരാത്രി ആഘോഷം പൊടിപൊടിക്കാം; ഇതാ ഒരു സ്െപഷൽ ഐറ്റം
Mail This Article
നവരാത്രി ആഘോഷങ്ങളിൽ പാകം ചെയ്യുന്ന രുചികരമായ മധുര വിഭവമാണ് അവൽ വിളയിച്ചത്. പലരീതിയില്‍ ഇത് തയാറാക്കാവുന്നതാണ്. എളുപ്പവഴിയിൽ നവരാത്രി സ്പെഷൽ അവൽ വിളയിച്ചത് ഉണ്ടാക്കാം.
ചേരുവകൾ
അവിൽ -150 ഗ്രാം
നാളികേരം ചിരകിയത് -1 കപ്പ്
ശർക്കര – 150 ഗ്രാം
നെയ് - 1 ടേബിൾസ്പൂൺ
· ഏലക്കായ പൊടി - ആവശ്യത്തിന്
·പഞ്ചസാര -ഒരു ടേബിൾസ്പൂൺ
വെള്ളം - മുക്കാൽ കപ്പ്
തയാറാക്കുന്ന വിധം
ആദ്യം ശർക്കര മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് പാനി ആക്കി അരിച്ചു വയ്ക്കുക .ഒരു പാൻ വച്ച് ചൂടായാൽ ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ് ചേർത്ത് കൊടുക്കാം. ശേഷം നെയ്യിലേക്കു അവിൽ ചേർത്ത് നന്നായി വറുത്തെടുക്കാം. വറുത്തെടുത്ത അവിൽ പാനിൽ നിന്നും മാറ്റി വയ്ക്കാം. ഇതേ പാനിലേക്കു ശർക്കര പാനി ചേർത്ത് കൊടുക്കാം. ശർക്കര പാനി ഒന്ന് തിളച്ചു വരുമ്പോൾ നാളികേരം ചിരകിയത് ചേർത്ത് ഒന്ന് മിക്സ് ചെയ്തു കൊടുക്കാം.
ശർക്കര പാനിയും നാളികേരവും ഒന്ന് യോജിച്ചു വന്നാൽ വറുത്തെടുത്ത അവിൽ ഇതിലേക്ക് ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം.ഏല്ലാം കൂടി യോജിച്ചു വന്നാൽ ഏലക്കായ പൊടിയും ഒരു ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്തു കഴിഞ്ഞാൽ അവിൽ വിളയിച്ചത് തയാർ.