അരിപ്പൊടി ഇല്ലാതെ നെയ്യപ്പം ഉണ്ടാക്കാം; ദേ ഇങ്ങനെ
![neyyappam-1 neyyappam-1](https://img-mm.manoramaonline.com/content/dam/mm/mo/pachakam/readers-recipe/images/2025/1/20/neyyappam-1.jpg?w=1120&h=583)
Mail This Article
അരിപ്പൊടി ഇല്ലാതെ നെയ്യപ്പം റെഡി. നെയ്യപ്പം സാധാരണ അരി അരച്ചിട്ടാണ് ഉണ്ടാക്കാറ്. എന്നാൽ അരിപ്പൊടി ഇല്ലാതെ വളരെ എളുപ്പത്തിൽ നെയ്യപ്പം ഉണ്ടാക്കാൻ പറ്റും. എങ്ങനെ തയാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
•റവ - 1 & 1/2 കപ്പ്
•മൈദ - 1 & 1/2 കപ്പ്
•ഉപ്പ് - കാൽ ടീസ്പൂൺ
•ശർക്കര - 300 ഗ്രാം
•വെള്ളം - 2 & 1/2 കപ്പ്
•ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ
•ജീരകം വറുത്തു പൊടിച്ചത് - 1/2 ടീസ്പൂൺ
•തേങ്ങാക്കൊത്ത് അരിഞ്ഞത് - അര കപ്പ്
•നെയ്യ് - മൂന്ന് ടേബിൾസ്പൂൺ
•എള്ള് - ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
•ശർക്കര രണ്ടര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കാനായി അടുപ്പിൽ വയ്ക്കാം. ഈ സമയം കൊണ്ട് നെയ്യ് ചൂടാക്കി അതിലേക്ക് തേങ്ങാക്കൊത്ത് അരിഞ്ഞ് ചെറുതായി വറുത്തെടുക്കുക. നന്നായി മൂത്തു വരുമ്പോൾ ഒരു ടേബിൾ സ്പൂൺ എള്ള് കൂടെ ഇട്ട് തീ ഓഫ് ചെയ്യാം. ഇനി ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം.
•ഇനി ഒരു പാത്രത്തിലേക്ക് റവയും മൈദയും, കാൽ ടീസ്പൂൺ ഉപ്പും കൂടെ ഒന്നിച്ചാക്കി നല്ലപോലെ ഇളക്കി എടുക്കുക. ഇതിലേക്ക് ശർക്കര നീര് അരിച്ചൊഴിക്കാം. വെള്ളം ആവശ്യമാണെങ്കിൽ കുറച്ചുകൂടി ചൂടുവെള്ളം ഒഴിച്ചുകൊടുക്കാം. ഇതിലേക്ക് വറുത്തെടുത്ത തേങ്ങാക്കൊത്തും, ഏലക്കാപ്പൊടിയും, ജീരകപ്പൊടിയും ചേർത്ത് നന്നായി ഇളക്കിയെടുത്ത് നെയ്യപ്പത്തിന്റെ പാകത്തിൽ മാവ് കലക്കി എടുക്കുക. ഇനി ചൂടായ എണ്ണയിൽ നെയ്യപ്പം കുറേശ്ശെയായി കോരിയൊഴിച്ച് ചുട്ടെടുക്കാം. സ്വാദിഷ്ടമായ നെയ്യപ്പം റെഡി.