പ്രവാസി ചിട്ടി കെഎസ്എഫ്ഇയുടെ കരുതൽ, വായ്പയായും സമ്പാദ്യമായും ഉപയോഗിക്കാം
Mail This Article
മലയാളികളുടെ സമ്പാദ്യശീലങ്ങളിൽ ഒന്നായ ചിട്ടികൾ കൂടുതൽ ജനപ്രിയമാക്കുന്നതിൽ കേരള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കെഎസ്എഫ്ഇയുടെ പങ്ക് ചെറുതല്ല. ഗ്രാമീണ ജനതയ്ക്ക് ചിട്ടിയോടുള്ള ആവേശം മുതലെടുത്ത് ഈ മേഖലയെ ചൂഷണം ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായിരുന്നു. സ്വകാര്യ വ്യക്തികൾ നിയമവിധേയമല്ലാതെ നടത്തുന്ന ചിട്ടികളിൽ ചേർന്ന് ജനങ്ങളുടെ പണം നഷ്ടമാകുന്ന സാഹചര്യത്തിലാണ് സർക്കാർ ഉടമസ്ഥതയിൽ കെഎസ്എഫ്ഇ എന്ന സ്ഥാപനം രൂപീകരിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ്, ചിട്ടി നടത്തിപ്പിൽ 54 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയ്ക്ക് രൂപം നൽകിയിട്ടുള്ളത്.
മലയാളിയുടെ ജീവിതാവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിന് വേണ്ട എല്ലാ സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കുന്ന കെഎസ്എഫ്ഇ, പ്രവാസികൾക്ക് ലോകത്തെവിടെ നിന്നു മാനേജു ചെയ്യാവുന്ന തരത്തിലാണ് പ്രവാസി ചിട്ടി സംവിധാനം ഒരുക്കിയിരിക്കുന്നത്. മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം മൊബൈൽ ഫോൺ മാത്രമുപയോഗിച്ചു ചിട്ടിയുടെ ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ പ്രവാസിക്ക് കഴിയുന്നു. സമ്പാദ്യശീലം വളർത്തുന്നതിനോടൊപ്പം പ്രവാസികളുടെ നിക്ഷേപത്തിന് സുരക്ഷിതത്വവും മേൽബാധ്യതയിലുള്ള അത്യാഹിത പരിരക്ഷയും പ്രവാസി ചിട്ടി വാഗ്ദാനം ചെയ്യുന്നു.
വായ്പയായും സമ്പാദ്യമായും ഉപയോഗിക്കാം
വരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത സംഖ്യ മാറ്റി വച്ച് ഭാവിജീവിതത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ചിട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. വായ്പയായും സമ്പാദ്യമായും ഉപയോഗിക്കാവുന്ന വഴക്കം ചിട്ടിയ്ക്കുണ്ട് താനും. ഗൃഹ നിര്‍മാണം, മക്കളുടെ പഠനം, വിവാഹാവശ്യങ്ങള്‍, വാഹനം തുടങ്ങി കുടുംബ ജീവിതത്തിന്റെ എല്ലാ വിധ ആവശ്യങ്ങളും നിറവേറ്റുവാന്‍ ചിട്ടി എന്ന സാമ്പത്തിക പദ്ധതി ഉപകാരപ്പെടുന്നു. മ്യൂച്ചല്‍ ഫണ്ട് പോലെയുള്ള ഓഹരി അധിഷ്ഠിത പദ്ധതിയേക്കാള്‍ അപകട സാധ്യതാ ഘടകങ്ങള്‍ കുറവാണ്. ഊഹക്കച്ചവടത്തിന്റെ കയറ്റിറക്കങ്ങള്‍ ഇല്ല എന്നതും ചിട്ടിയെ ആകര്‍ഷണീയമാക്കുന്നു.
ഫോർ ഇൻ ഒൺ സാമ്പത്തിക ഉൽപന്നം
അന്യനാട്ടിൽ പോയി കഠിനാധ്വാനം ചെയ്യുന്ന മലയാളികളെ സംബന്ധിച്ച് പ്രവാസി ചിട്ടി ഒരു ഫോർ ഇൻ ഒൺ സാമ്പത്തിക ഉൽപന്നമാണ്. ആകർഷകമായ നിക്ഷേപം, വായ്പ എന്ന നിലയിലുള്ള വഴക്കം; പത്ത് ലക്ഷം രൂപ വരെയുള്ള അത്യാഹിത പരിരക്ഷ; കൂടാതെ യാതൊരു അധികച്ചെലവുമില്ലാതെ നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനുള്ള അവസരവുമുണ്ട്. ഉയർന്ന പലിശയും സർക്കാർ ഗ്യാരണ്ടിയും ഉറപ്പുനൽകുന്ന നിക്ഷേപ പദ്ധതികളും കെഎസ്എഫ്ഇ നൽകുന്നു.
ഒരാവശ്യത്തിനായി ഒരു നിശ്ചിത തുക ഓരോ മാസവും നിക്ഷേപിക്കുകയും ആവശ്യാനുസരണം ചിട്ടി പിടിക്കുകയും ചെയ്യുമ്പോള്‍ വായ്പയ്ക്ക് സമാനമാകുന്നു. ഒരു വായ്പ എടുത്ത് തിരിച്ചടയ്ക്കുന്ന തുകയേക്കാള്‍ വളരെ കുറച്ചു മാത്രമാണ് ചിട്ടിയില്‍ തിരിച്ചടവുണ്ടാകുന്നത്. ചിട്ടി പണം സ്ഥിര നിക്ഷേപമാക്കാനുള്ള സൗകര്യം പ്രവാസി ചിട്ടിയില്‍ ലഭ്യമാണ്. ഇതിനു പ്രത്യേകിച്ച് ജാമ്യം നല്‍കേണ്ട ആവശ്യമില്ല.
ഓൺലൈൻ വഴി മാത്രമാണ് പ്രവാസി ചിട്ടിയിൽ ചേരാൻ സാധിക്കുക
ചിട്ടിയിൽ ചേരുന്നതും പണം അടയ്ക്കുന്നതും ലേലത്തിൽ പങ്കെടുക്കുന്നതും എല്ലാം പൂർണമായും ഓൺലൈനിൽ ആണ്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രവാസി ചിട്ടിയിൽ ചേരാം നിക്ഷേപകരുടെ സുരക്ഷിതത്വത്തോടൊപ്പം കേരളത്തിന്റെ സമഗ്ര വികസനവും മുൻനിർത്തി വിഭാവനം ചെയ്ത സവിശേഷമായ സമ്പാദ്യ പദ്ധതിയാണ് പ്രവാസി ചിട്ടി.
നിങ്ങൾ ചെയ്യേണ്ടത്
∙ pravasi.ksfe.com എന്ന വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ പ്രവേശിച്ച് റജിസ്റ്റർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.
പേര് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകി ഒടിപി സ്വീകരിച്ച് റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ പൂർത്തിയായൽ ഇ-മെയിലായി യൂസർ നെയിമും പാസ്‍വേർഡും ലഭിക്കും. ലോഗിൻ ചെയ്ത് പാസ് ബുക്ക്, വിസ, ലേബര്‍ കാര്‍ഡ് കോപ്പി, ചെക്ക്, ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്ത് കെവൈസി പൂര്‍ത്തിയാക്കണം. 2-3 ദിവസത്തിനുള്ളില്‍ കെവൈസി നടപടികൾ പൂര്‍ത്തിയാകും. ഇതോടെ അക്കൗണ്ട് ആക്റ്റിവേറ്റ് ആകും.
∙ അനുയോജ്യമായ ചിട്ടി തിരഞ്ഞെടുക്കുക
നിലവില്‍ ചേരാൻ സാധിക്കുന്ന ചിട്ടികളുടെ വിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും. 2,500 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 1 ലക്ഷം രൂപയുടെ ചിട്ടി മുതൽ 4,00,000 ലക്ഷം രൂപ മാസ അടവിൽ 25 മാസ കാലാവധിയുള്ള 1 കോടി രൂപയുടെ പ്രവാസി ചിട്ടികൾ വരെ കെഎസ്എഫ്ഇ നടത്തുന്നുണ്ട്. ഇതിൽ അനുയോജ്യമായവ തിരഞ്ഞെടുത്ത് പണം അടയ്ക്കാം .പണം അടയ്ക്കുന്നത് സംബന്ധിച്ച് എസ്എംഎസ് ലഭിക്കും.
119 രാജ്യങ്ങളിൽ നിന്നായി 193192 പ്രവാസി റജിസ്ട്രേഷൻ
2023 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം 119 രാജ്യങ്ങളിൽ നിന്നായി 193192 പ്രവാസികൾ റജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചതിൽ നിന്നും 2866 ചിട്ടികളിലായി 95871 പേർ ഇതിനോടകം തന്നെ പ്രവാസി ചിട്ടിയിൽ ചേർന്നു കഴിഞ്ഞു. 2400 കോടിയോളം രൂപയുടെ ടേൺ ഓവറുള്ള പ്രവാസി ചിട്ടി ഇതുവരെ 1162 കോടി രൂപ സംസ്ഥാന വികസനത്തിനായി കിഫ്ബി ബോണ്ടുകളിൽ നിക്ഷപിച്ചിട്ടുണ്ട്.
പ്രതീക്ഷിക്കുന്ന ലാഭം 100 കോടി രൂപയിലധികം
ചിട്ടികൾ തുടങ്ങിയ ശേഷം 250 കോടി രൂപ നിക്ഷേപിക്കാൻ 24 മാസം വേണ്ടി വന്നെങ്കിൽ അത് 1200 കോടി രൂപയിലേക്ക് എത്തിക്കാൻ കേവലം 32 മാസം മാത്രമേ വേണ്ടി വന്നുള്ളൂ. 2018 ജൂൺ മാസം ആരംഭിച്ച പ്രവാസി ചിട്ടിക്ക് ഇതുവരെ 138.36 കോടി രൂപയുടെ ലാഭം നേടിയെടുക്കാൻ കഴിഞ്ഞു. ഈ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ലാഭം 100 കോടി രൂപയിലധികമാണ്. 119 രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ കഴിഞ്ഞ പ്രവാസി ചിട്ടിയിൽ ഇപ്പോൾ ദിനംപ്രതി എഴുപതോളം ഓൺലൈൻ ലേലങ്ങൾ നടക്കുന്നു
Contact:
+91-471-6661888
+91-471-4449111
E-Mail: pravasi@ksfe.com
WhatsApp: +91-9446002114.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും താഴെയുള്ള ഫോമിൽ വിവരങ്ങൾ നൽകുക.