ADVERTISEMENT

കൊറോണ വൈറസിന്റെ റിസ്‌ക് കവര്‍ ചെയ്യുന്ന രണ്ട് പോളിസികളാണ് കൊറോണ കവച്, കൊറോണ രക്ഷക്. ഇതില്‍ കൊറോണ കവച് പോളിസിയാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇപ്പോള്‍ കൂടുതലായി വിപണനം ചെയ്യുന്നത്. ഇതില്‍ തന്നെ വ്യക്തിഗത പോളിസി, കുടുംബാഗങ്ങളെ ഉള്‍പ്പെടുത്തിയുളള ഫ്‌ളോട്ടര്‍ പോളിസി എന്നി വിഭാഗങ്ങളുണ്ട്. കൊറോണ കവച് പോളിസിയില്‍ പ്രധാനമായും കവര്‍ ചെയ്യുന്നത് ആശുപത്രി ചികിത്സാ ചിലവുകള്‍, വീട്ടില്‍ കിടത്തിയുളള ചികിത്സാ ചിലവുകള്‍ (ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം രോഗിയെ ചികിത്സിക്കുന്നതിന് മാത്രം) എന്നിവയാണ്. ചികിത്സാ ചിലവുകളില്‍ റൂം വാടക, നഴ്‌സിംങ് ചാര്‍ജ്, ഐ. സി. യു. ചാര്‍ജ്, സര്‍ജിക്കല്‍ ചാര്‍ജ്, ഓക്‌സിജന്‍, വെന്റിലേറ്റര്‍, മരുന്നുകള്‍, രോഗപരിശോധന, പിപിഇ കിറ്റ്, മാസ്‌ക്, ഗ്ലൗസ്, ആംബുലന്‍സ് വാടക മുതലായവയാണ്. 

ചുരുങ്ങിയത് 24 മണിക്കൂര്‍ എങ്കിലും ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സിച്ചിരിക്കണം. അംഗീകൃത ആശുപത്രികളില്‍ നിന്ന് കോവിഡ് രോഗികള്‍ക്ക് നിര്‍ബന്ധമായും സൗജന്യ ചികിത്സ (പരമാവധി ഇന്‍ഷൂര്‍ ചെയ്ത തുക നല്‍കണമൊണ് വ്യവസ്ഥ). 

നോ നെറ്റ് വര്‍ക്ക് ആശുപത്രികളില്‍ ചികിത്സിച്ചാല്‍ ചിലവായ തുക റീഇംമ്പേഴ്‌സ്‌മെന്റായി നല്‍കണം. പോളിസിയില്‍ ചേർന്ന് ആദ്യത്തെ 15 ദിവസത്തിനുളളില്‍ പിടിപ്പെടുന്ന രോഗങ്ങള്‍ക്ക് ചികിത്സാ ചിലവ് ലഭ്യമല്ല.

പോളിസി കാലാവധി 

3 മാസം, 6 മാസം, 9 മാസം എന്നിങ്ങനെയാണ്. ഇന്‍ഷൂര്‍ ചെയ്യുന്ന തുക ചുരുങ്ങിയത് 50,000 രൂപയും, പരമാവധി 5 ലക്ഷവുമാണ്. പോളിസിയില്‍ ചേരാനുളള പ്രായപരിധി 18 വയസ്സ് മുതല്‍ 65 വയസ്സ് വരെയാണ്. 

ഒട്ടു മിക്ക ആശുപത്രികളിലും കൊറോണ പോളിസി ഉടമകളില്‍ നിന്ന് കൂടുതല്‍ സംഖ്യ ഈടാക്കുന്നതായി കേള്‍ക്കുന്നുണ്ട്. മാത്രമല്ല പല ആശുപത്രികളും സൗജന്യ ചികിത്സ നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. കോവിഡ് ചികിത്സചിലവിന് കൃത്യമായ മാനദണ്ഡങ്ങള്‍ കര്‍ശനമായി 

corona1

നടപ്പിലാക്കിയാല്‍ ഇത്തരം സഹചര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഓക്‌സിജന്‍ പോലുളള അടിയന്തര സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ആസൂത്രണം ചെയ്തിരുന്നുവെങ്കില്‍ ഒട്ടേറെ മനുഷ്യ ജീവനുകളെ രക്ഷിക്കാമായിരുന്നു. 

corona-2

 

 

corona-group-2

മുകളില്‍ കൊടുത്തിട്ടുളള  ഒന്നാമത്തെ പട്ടിക സ്വകാര്യമേഖല കമ്പനിയില്‍ നിന്നും, രണ്ടാമത്തെ പട്ടിക  പൊതുമേഖല കമ്പനിയില്‍ നിന്നുളള നിരക്കുകളാണ്. പ്രീമിയം ജി.എസ്.ടി അടക്കമുളളതാണ്.

 

ഗ്രൂപ്പ് കൊറോണ പോളിസി 

ഏഴോ അതിലധികമോ മെമ്പര്‍മാര്‍ / ജീവനക്കാര്‍ അടങ്ങിയ ഗ്രൂപ്പിന് ഏറ്റവും അനുയോജ്യമായ പോളിസിയാണിത്. പോളിസിയില്‍ ചേരാനുളള പ്രായപരിധി 60 വയസ്സ് വരെയാണ്. ഈ 

പോളിസിയില്‍ റൂം വാടകയ്ക്ക് പരിധി നിശ്ചയിചിട്ടില്ല, ഗ്രൂപ്പിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളെ ഈ പോളിസിയില്‍ ഉള്‍പ്പെടുത്താവുതാണ്. ഹോം കെയര്‍ ട്രീറ്റ്‌മെന്റിന് ചിലവായ തുക പരമാവധി ഇന്‍ഷൂര്‍ ചെയ്ത തുകയുടെ 10%മായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ പോളിസിയുടെ കാലാവധി 1 വര്‍ഷമാണ്. പോളിസി നല്‍കുന്നത് സ്വകാര്യമേഖല ഇന്‍ഷൂറന്‍സ് കമ്പനിയാണ്. 

 

 

ലേഖകൻ എയിംസ് ഇന്‍ഷൂറന്‍സ് ബ്രോക്കിങിന്റെ മാനേജിങ് ഡയറക്ടറാണ്.മൊബൈൽ:9895768333

English Summary : Know More about Corona Kavach Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com