ADVERTISEMENT

കോവിഡ് ആശുപത്രി വാസവും മരണനിരക്കും കുതിച്ചുയര്‍ന്നതോടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവരും വലിയ തുക ബില്ലായി നല്‍കേണ്ടി വരുന്നുണ്ട്. ഇതില്‍ പകുതി പോലും റിഇംമ്പേഴ്‌സ് ചെയ്യാത്തത് പോളിസി ഉടമകളും ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മില്‍ പലപ്പോഴും വലിയ തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു.

45-80 ശതമാനം തുക

സാധാരണ അസുഖങ്ങള്‍ക്ക് ബില്ല് പൂര്‍ണമായും ക്ലെയിം ആയി ലഭിക്കുമായിരുന്നുവെങ്കില്‍ കോവിഡ് ചികിത്സയുടെ 45 മുതല്‍ 80 ശതമാനം വരെയേ പണം ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ലഭിക്കുന്നുള്ളു. ബാക്കി പോക്കറ്റില്‍ നിന്ന് നൽകേണ്ട സ്ഥിതിയിലാണ് രോഗികകള്‍. അതായത് കോവിഡിന് ആശുപത്രിയില്‍ അഡ്മിറ്റ് ആയാല്‍ അവര്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തവരാണെങ്കിലും കൈയ്യില്‍ നല്ലൊരു തുക കരുതേണ്ടി വരുമെന്നര്‍ഥം.

പൊതു മാനദണ്ഡമായില്ല

കോവിഡ് താരതമ്യേന പുതിയ രോഗമായതുകൊണ്ടും വൈറസിന്റൈ ആഘാതം എത്രകണ്ട് എന്ന് പൊതുമാനദണ്ഡമില്ലാത്തതിനാലും കമ്പനികള്‍ക്കോ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിക്കോ ഒരു പൊതുചട്ടം രൂപപ്പെടുത്താനായിട്ടില്ല. മരണകാരണമാകുന്ന വൈറസിന്റെ അതിവേഗത്തിലുള്ള വ്യാപനം, ജനിതക വ്യതിയാനം ഇവയിലെല്ലാം വ്യക്തത വരേണ്ടിയിരിക്കുന്നു.  ചികിത്സാ ചെലവ് സംബന്ധിച്ചോ, പരിശോധന, ആശുപത്രിവാസം അന്തരീക അവയവങ്ങള്‍ക്കുണ്ടാകുന്ന ആഘാതം ഇവയെ കുറിച്ചൊന്നും ഇതുമൂലം ഒരു പൊതു മാനദണ്ഡമില്ല.

സപ്പോര്‍ട്ട് ഡിവൈസസ്

ഇതുവരെ ഒരു അസുഖത്തിനും  ഇല്ലാത്തതു പോലെ പി പി ഇ കിറ്റ്്,  ആവി പാത്രം, പള്‍സ് ഓക്‌സീ മീറ്റര്‍ തുടങ്ങിയവയെല്ലാം ഈ ചികിത്സയുടെ ഭാഗമായി വരുന്നു. ഇതു കൂടാതെയാണ് ഓക്‌സിജന്‍ സിലണ്ടറും വെന്റിലേറ്ററും മറ്റും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഇതിനെല്ലാമുൾപ്പടെ ചികിത്സയ്ക്കും ക്ലെയിം സെറ്റില്‍മെന്റിനും പൊതുമാനദണ്ഡം ഉണ്ടാക്കേണ്ടിയിരിക്കുന്നു. 

English Summary : Covid Treatment and Insurance Claim Settlement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com