ADVERTISEMENT

ന്യൂഡൽഹി∙ ടീമിൽ നിലനി‍ർത്താവുന്ന കളിക്കാരുടെ പട്ടികയി‍ൽ നിന്ന് ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ ഒഴിവാക്കി ഐപിഎൽ ഫ്രാഞ്ചൈസി ലക്നൗ സൂപ്പർ ജയ്ന്റ്സ്. കഴിഞ്ഞ സീസണിൽ ടീം ഏഴാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ഇതിനു പിന്നാലെ രാഹുലിന്റെ ക്യാപ്റ്റൻസിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുലിനെ നിലനിർത്തേണ്ടതില്ലെന്ന് ടീം തീരുമാനിച്ചതെന്നാണ് വിവരം.

ലക്നൗ കൈവിട്ടതോടെ ഇത്തവണത്തെ മെഗാ ലേലത്തിൽ രാഹുലിന്റെ പേരുണ്ടാകും. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ഫ്രാഞ്ചൈസികൾ രാഹുലിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.

വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാൻ, ഇന്ത്യൻ പേസർമാരായ മായങ്ക് യാദവ്, മുഹസിൻ ഖാൻ, സ്പിന്നർ രവി ബിഷ്ണോയ്, ബാറ്റർ ആയുഷ് ബദോനി എന്നിവരെയാണ് ടീം അടുത്ത വർഷത്തേക്കു നിലനിർത്തിയത്. ഈ മാസം 31വരെയാണ് ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവിടാനുള്ള സമയം.

English Summary:

IPL franchise Lucknow Supergiants has dropped KL Rahul for retention list

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com