38–ാം വയസ്സിൽ ഖവാജയ്ക്ക് ആദ്യ ഡബിൾ സെഞ്ചറി

Mail This Article
×
ഗോൾ (ശ്രീലങ്ക) ∙ മുപ്പത്തിയെട്ടാം വയസ്സിൽ കരിയറിലെ ആദ്യ ഡബിൾ സെഞ്ചറിയുമായി ഓസ്ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജ (232). ഖവാജയ്ക്കും സ്റ്റീവ് സ്മിത്തിനും (141) ഒപ്പം ജോഷ് ഇംഗ്ലിസും (102) സെഞ്ചറി നേടിയപ്പോൾ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 654 റൺസ്. ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഓസ്ട്രേലിയയുടേത് ഏഷ്യൻ മണ്ണിൽ തങ്ങളുടെ ഉയർന്ന ടീം ടോട്ടലാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക രണ്ടാംദിനം അവസാനിക്കുമ്പോൾ 3ന് 44 എന്ന നിലയിൽ പതറുകയാണ്.
English Summary:
Khawaja's 232: Khawaja's maiden double century powers Australia to record total
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.