Activate your premium subscription today
Saturday, Mar 22, 2025
അടുത്തകാലത്തൊന്നുമില്ലാത്ത തരം ‘ഹൈപ്പു’മായാണ് ഐപിഎലിന്റെ പതിനെട്ടാം സീസണിനു തുടക്കമാകുന്നത്. ഐപിഎലിനു വേണ്ടി ജനം കാത്തിരിക്കുകയായിരുന്നോ എന്നു വരെ തോന്നിപ്പോകും. ചാംപ്യൻസ് ട്രോഫി ഉൾപ്പെടെ ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നതും ഓർക്കണം. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയേറെ ‘ഹൈപ്’ ഐപിഎലിന്മേൽ നിലനിൽക്കുന്നത്? ഐപിഎലിലെ 10 ടീമുകളും അടിമുടി മാറി; പുതിയ ക്യാപ്റ്റന്മാർ മുതൽ പുതിയ നിയമങ്ങളും നിയമപരിഷ്കാരങ്ങളും വരെ പ്രാബല്യത്തിലാകുന്നു. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള ആദ്യമത്സരം മുതൽ റൺമഴയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഈ സീസൺ ഐപിഎലിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഐസിസിക്ക് ഒരു വർഷം കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ തുകയാണ് ബിസിസിഐക്ക് ഐപിഎല്ലിൽനിന്ന് ഏതാനും മാസങ്ങൾകൊണ്ടുതന്നെ ലഭിക്കുന്നത്. പണത്തിന്റെ കണക്കിൽ കളിക്കളത്തിലുമുണ്ട് കൗതുകം. വളരെ കുറഞ്ഞ കാശെറിഞ്ഞ് വാങ്ങിയവർ പോലും ഇത്തവണ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറയുന്നത് എന്തുകൊണ്ടാണ്? അതിനിടെ ഇംപാക്ട് പ്ലേയറായുള്ള സഞ്ജുവിന്റെ മാറ്റവും നമുക്കു മുന്നിലുണ്ട്. ആർസിബിക്കും കോലിക്കും ഇത്തവണയെങ്കിലും കപ്പടിക്കുമോ എന്നതുൾപ്പെടെയുള്ള ഒട്ടേറെ ചോദ്യങ്ങളും.
ഐപിഎലിന്റെ തുടക്കം മുതൽ കളിച്ചിട്ടും ഒരു കപ്പു പോലും നേടാതിരുന്ന ടീം ഒരു സുപ്രഭാതത്തിൽ പേരും വ്യക്തിത്വവുംതന്നെ മാറ്റി പുതിയ രൂപമെടുക്കുന്നു. കൊച്ചി ടസ്കേഴ്സ് കേരളയും ഗുജറാത്ത് ലയൺസും പുണെ വാരിയേഴ്സും ഐപിഎല്ലിന്റെ ചരിത്രത്തിൽനിന്നു തന്നെ മാഞ്ഞുപോയതാണെങ്കിൽ, ഗതി പിടിക്കാത്ത ഒരു ടീമിനെ നേരെയാക്കിയെടുക്കാന് വ്യക്തിത്വം മാറ്റിയ ഫ്രാഞ്ചൈസി ഡൽഹി ക്യാപിറ്റൽസായിരിക്കും. അങ്ങനെ 11 സീസണുകൾക്കൊടുവിൽ ഡൽഹി ഡെയർ ഡെവിൾസ് മാറി ഡൽഹി ക്യാപിറ്റൽസ് ആയി. പഴയ തീപ്പന്തിന്റെ ലോഗോ മാറി വിജയിക്കാൻ വെമ്പുന്ന കടുവകൾ അണിനിരന്നു. പക്ഷേ പഴയ നീലക്കുപ്പായവും കപ്പില്ലായ്മയും അതേപടി നിലനിൽക്കുന്നു. പേരു മാറിയ ശേഷം ആറു സീസണുകൾ കളിച്ചിട്ടും മോഹക്കപ്പെന്ന ലക്ഷ്യം ഇതുവരെ എത്തിപ്പിടിക്കാനായിട്ടുമില്ല. 2018ലാണ് നിർണായകമായ പേരുമാറ്റം ഡല്ഹിയിൽ സംഭവിക്കുന്നത്. 2008, 2009 സീസണുകളിൽ സെമി ഫൈനലുകളും 2012ൽ പ്ലേ ഓഫും കളിച്ചതാണ് ഡെയർ ഡെവിൾസിന്റെ മികച്ച പ്രകടനങ്ങൾ. പേരുമാറ്റത്തിനു ശേഷം 2020ൽ ഡൽഹി ക്യാപിറ്റൽസ് ഫൈനൽ വരെയെത്തി. പക്ഷേ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിനോടു തോറ്റു. 2019, 2021 സീസണുകളിൽ പ്ലേ ഓഫ് കളിച്ചു. എന്നാല് കഴിഞ്ഞ മൂന്നു സീസണുകളിലും ടീം ഗ്രൂപ്പ് ഘട്ടം കടന്നില്ല. അതിന്റെ ഭാഗമായിക്കൂടിയാണ് 2025 ഐപിഎല്ലിനു മുൻപേ ഡല്ഹി ടീമിന്റെ കരുത്തു കൂട്ടിയത്. ജെഎസ്ഡബ്ല്യു, ജിഎംആർ ഗ്രൂപ്പുകൾക്ക് ഡല്ഹിയിൽ 50 ശതമാനം വീതം ഓഹരികളാണുള്ളത്. ഈ വർഷം ജിഎംആർ ഗ്രൂപ്പാണ് ടീമിന്റെ മേൽനോട്ടം. അതോടെ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പ്രിയങ്കരരായ താരങ്ങളും പരിശീലക സംഘവും ടീം വിട്ടു.
ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലും ധനശ്രീ വർമയ്ക്കും ബാന്ദ്ര കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. നാളെ ആരംഭിക്കുന്ന ഐപിഎൽ മത്സരങ്ങളുടെ ഭാഗമാകേണ്ടതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നു ബോംബെ ഹൈക്കോടതി കുടുംബക്കോടതിക്കു നിർദേശം നൽകിയിരുന്നു.
കിരീടം സമ്മാനിച്ച ക്യാപ്റ്റനെ തൊട്ടടുത്ത സീസണിൽത്തന്നെ കൈവിട്ടുകളയുക – ഐപിഎലിൽ എന്നല്ല, ഏതു കായികമേഖല എടുത്താലും അധികം കേട്ടുകേൾവിയില്ലാത്ത ‘വ്യത്യസ്ത നീക്ക’വുമായാണ് ഈ സീസണിൽ കിരീടം നിലനിർത്താനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം. ടീമിന്റെ എല്ലാമെല്ലാമായിരുന്ന മെന്റർ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി ടീം വിട്ടതിനു പിന്നാലെയാണ്, കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നിലനിർത്താതെ താരലേലത്തിന് അയച്ച് കൊൽക്കത്ത അമ്പരപ്പിച്ചത്. അയ്യർ പോയെങ്കിലും, അജിങ്ക്യ രഹാനെ എന്ന ‘വെറ്ററൻ വണ്ടർ’ നയിക്കുന്ന സന്തുലിതമായൊരു ടീം എന്നതാണ് പുതിയ സീസണിലും ഒറ്റ നോട്ടത്തിൽ കൊൽക്കത്തയുടെ മേൽവിലാസം. അയ്യർ പോയെങ്കിലും കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമിന്റെ ‘ശ്രേയസ് പോയിട്ടില്ലെ’ന്നു തെളിയിക്കാൻ കൂടിയാണ് ഈ സീസണിൽ മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ്, അജിൻക്യ രഹാനെ എന്നിവരുടെ കീഴിൽ കൊൽക്കത്ത പോരിനിറങ്ങുന്നത്.
ടീമൊരുക്കത്തിൽ 18 അടവും പയറ്റിയാണ് ടീമുകൾ ഐപിഎലിന്റെ 18–ാം സീസണിന് വരുന്നത്. കനപ്പെട്ട മാറ്റങ്ങളുമായി രാജസ്ഥാനും പതിവിലും ഭദ്രതയോടെ ഡൽഹിയും പഞ്ചാബും എത്തുമ്പോൾ പ്രവചനത്തിനു പിടിതരുന്നതല്ല ഈ സീസണിലെ സാധ്യതകൾ.
ജയ്പുർ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ ജോഫ്ര ആർച്ചറിന്റെ പന്ത് പതിച്ച് കൈവിരലിനേറ്റ പരുക്കാണ് രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനത്തുനിന്ന് ആദ്യത്തെ മൂന്നു മത്സരങ്ങളിൽ മാറിനിൽക്കേണ്ട അവസ്ഥയിലേക്ക് മലയാളി താരം സഞ്ജു സാംസണിനെ എത്തിച്ചത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ കഠിനശ്രമത്തിനൊടുവിൽ ബാറ്റിങ്ങിന് ഇറങ്ങാൻ അധികൃതരുടെ പച്ചക്കൊടി കിട്ടിയെങ്കിലും, വിക്കറ്റ് കീപ്പറുടെ ജോലി തുടരാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആദ്യ മൂന്നു കളികളിൽ ക്യാപ്റ്റൻ സ്ഥാനം വിട്ടുകൊടുത്ത് ബാറ്ററായി ‘ഒതുങ്ങാൻ’ സഞ്ജു തീരുമാനിച്ചത്.
ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസണിൽ ആദ്യ മൂന്നു മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ നയിക്കാൻ മലയാളി താരം സഞ്ജു സാംസൺ ഉണ്ടാകില്ല. പകരം, അസമിൽനിന്നുള്ള യുവതാരം റിയാൻ പരാഗായിരിക്കും രാജസ്ഥാൻ നായകൻ. രാജസ്ഥാൻ ടീം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു വിഡിയോയിൽ, സഞ്ജു സാംസൺ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൈവിരലിനേറ്റ പരുക്കിന് ശസ്ത്രക്രിയയ്ക്കു വിധേയനായ സഞ്ജു, ആദ്യ മത്സരങ്ങളിൽ ബാറ്ററായി കളിക്കുമെന്നും രാജസ്ഥാൻ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
2003 ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുൻപ് പരിശീലന മത്സരങ്ങൾക്കായി കെനിയൻ ടീം സംഘടിപ്പിച്ച ഏഷ്യൻ പര്യടനം. ഗുജറാത്തിലെ ബറോഡ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്തെത്തിയ കെനിയൻ ടീമിനെ കാണാൻ പ്രദേശവാസികൾ ഓടിക്കൂടി. ടീം ബസിലേക്കു കയറാൻ നിൽക്കുമ്പോഴാണ് ക്യാപ്റ്റൻ കോളിൻസ് ഒബുയ ഒരു കാര്യം ശ്രദ്ധിക്കുന്നത്. ആരാധകർക്കിടയിൽ ഒരു കെനിയൻ പയ്യൻ. തങ്ങളുടെ പരിശീലനം കാണാൻ ഇത്രയും ദൂരം സഞ്ചരിച്ച് ഒരാൾ വന്നതിന്റെ സന്തോഷം ഒബുയ മറച്ചുവച്ചില്ല.
ജയ്പുർ ∙ രാജസ്ഥാൻ റോയൽസ് ടീം ക്യാംപിനെ ആവേശത്തിലാഴ്ത്തി ക്യാപ്റ്റൻ സഞ്ജു സാംസന്റെ മാസ് എൻട്രി. കൈവിരലിലെ ശസ്ത്രക്രിയയ്ക്കുശേഷം ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന സഞ്ജു തിങ്കളാഴ്ചയാണു ടീമിനൊപ്പം ചേർന്നത്. പരിശീലകൻ രാഹുൽ ദ്രാവിഡുമായി ചർച്ച നടത്തിയശേഷം രാജസ്ഥാൻ ടീമിന്റെ പരിശീലനത്തിലും പങ്കെടുത്തു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ബാറ്റിങ്ങിനിടെ ജോഫ്ര ആർച്ചറുടെ പന്ത് കൊണ്ട് ചൂണ്ടുവിരലിനു പരുക്കേറ്റ സഞ്ജു 6 ആഴ്ചയായി വിശ്രമത്തിലായിരുന്നു.
‘‘ഇത്തവണ പഞ്ചാബ് കിങ്സ് ആയിരിക്കും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീം. ഞാൻ ആ ടീമിന്റെ ഭാഗമായതു കൊണ്ടു പറയുന്നതല്ല. ഇത്തവണ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഒന്ന് തീർച്ചയായും പഞ്ചാബ് ആയിരിക്കും. പഞ്ചാബിന്റെ 14–ാം മത്സരം പൂർത്തിയാകുന്ന ദിവസം, ഞാൻ നിങ്ങളെ വിളിച്ച് ഈ പോഡ്കാസ്റ്റ് റീപ്ലേ ചെയ്യാൻ ആവശ്യപ്പെടും’ – ഐപിഎലിൽ പഞ്ചാബ് കിങ്സ് ഇത്തവണ നിലനിർത്തിയ രണ്ടു താരങ്ങളിൽ ഒരാളായ ശശാങ്ക് സിങ്ങിന്റെ വാക്കുകളാണിത്. ഐപിഎലിൽ ഒരു തവണ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കാര്യമായ ഒരു നേട്ടവും പറയാനില്ലാത്ത പഞ്ചാബ് ടീമംഗത്തിന്റെ വമ്പു പറച്ചിലായി ഈ പ്രസ്താവനയെ കാണാൻ വരട്ടെ. മെഗാതാരലേലത്തിനു മുൻപ് രണ്ടേരണ്ട് താരങ്ങളെ, അതും അൺക്യാപ്ഡ് താരങ്ങളെ മാത്രം നിലനിർത്തി, ഏറ്റവും ഉയർന്ന തുകയുമായി താരലേലത്തിനു പോയി, അടിമുടി അഴിച്ചുപണിത ടീമുമായി പഞ്ചാബ് കിങ്സ് ഐപിഎൽ 18–ാം സീസണിന് എത്തുമ്പോൾ, ഇത്തവണ അവർ പേര് അന്വർഥമാക്കി ഐപിഎലിന്റെ ‘കിങ്സ്’ ആയേക്കാം! ആദ്യകാലത്ത് യുവരാജ് സിങ്, മഹേള ജയവർധനെ – കുമാർ സംഗക്കാരെ എന്നിവരുടെ പേരിലും, കളത്തിനു പുറത്ത് പ്രീതി സിന്റയുടെ ബോളിവുഡ് ഗ്ലാമറിന്റെ അകമ്പടിയിലും പ്രശസ്തി നേടിയ ടീമിന്, കളത്തിൽ നേട്ടങ്ങൾ തീരെ തുച്ഛം. ഐപിഎലിൽ 17 സീസണുകളിലും കളിച്ച അഞ്ച് ടീമുകളിൽ ഒന്നാണെങ്കിലും,
ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 18–ാം സീസണിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, രാജസ്ഥാൻ റോയൽസ് ക്യാംപിൽ നിന്നുള്ള ചിത്രങ്ങളിൽ സഞ്ജു സാംസൺ എവിടെ എന്ന് ആകുലപ്പെട്ടവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. പരുക്കിന്റെ പിടിയിൽനിന്ന് മോചിതനായി ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ രാജസ്ഥാൻ ക്യാംപിലെത്തി. താരം ജയ്പുർ
ലക്നൗ∙ ഒരുകാലത്ത് ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായിരുന്ന ഒരു വിവാഹാഭ്യർഥനയുടെ വിഡിയോ ഒരിക്കൽക്കൂടി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വർഷങ്ങൾക്കു മുൻപ്, 2005ൽ ഒരു ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ പേസ് ബോളർ സഹീർ ഖാനോടുള്ള പ്രണയം പരസ്യമാക്കി ഒരു ആരാധിക ‘സഹീർ, ഐ ലവ് യു’ എന്നെഴുതിയ പ്ലക്കാർഡുമായി
മുംബൈ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിനെ (പിഎസ്എൽ) തഴഞ്ഞ് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കളിക്കാൻ കരാറിലെത്തിയ ദക്ഷിണാഫ്രിക്കൻ താരത്തിനെതിരെ നിയമനടപടിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഇക്കഴിഞ്ഞ ജനുവരിയിൽ പിഎസ്എൽ ടീമായ പെഷവാർ സാൽമി ടീമിലെടുത്ത ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മുപ്പതുകാരനായ കോർബിൻ
ജയ്പുർ∙ യുവതാരങ്ങൾക്ക് ഉപദേശം നൽകുന്നതിനു പകരം, അവരുടെ പ്രകടനം നിരീക്ഷിച്ച് പിന്തുണ ആവശ്യമുള്ള മേഖലകൾ കണ്ടെത്തുന്നതിനാണ് ക്യാപ്റ്റനെന്ന നിലയിൽ പ്രാധാന്യം നൽകുന്നതെന്ന് ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന മലയാളി താരം സഞ്ജു സാംസൺ. ഇപ്പോഴത്തെ യുവതാരങ്ങൾ അസാമാന്യമാം വിധം ആത്മവിശ്വാസമുള്ളവരാണെന്ന്
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനെന്ന നിലയിൽ, ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള ഏറ്റവും മികച്ച അവസരമാണ് ഋഷഭ് പന്തിനു മുന്നിലുള്ളതെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഐപിഎലിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായാൽ പന്തിന് ഇന്ത്യൻ ട്വന്റി20 ടീമിലെ
ലണ്ടൻ∙ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ‘ദ് ഹണ്ട്രഡ്’ ഡ്രാഫ്റ്റിൽ വാങ്ങാൻ ആളില്ലാതെ 50 പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ തഴയപ്പെട്ടതിനു പിന്നിൽ ഐപിഎലിനും പങ്ക്? ഇത്രയധികം പാക്കിസ്ഥാൻ താരങ്ങൾ ടൂർണമെന്റിൽ കളിക്കാൻ താൽപര്യം അറിയിച്ചിട്ടും, ഒരാളേപ്പോലും ടീമിലെടുക്കാൻ ആരും തയാറാകാതിരുന്നത്
ചെന്നൈ∙ ചാംപ്യൻസ് ട്രോഫി തിളക്കത്തിൽ അഭിനന്ദനങ്ങൾക്കു നടുവിലാണെങ്കിലും, ജീവിതത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം വരുൺ ചക്രവർത്തി. 2021ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ നോക്കൗട്ടിലെത്താതെ പുറത്തായപ്പോൾ, ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി വരുൺ വെളിപ്പെടുത്തി.
ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പുതിയ സീസണിനു തയാറെടുക്കുന്ന രാജസ്ഥാൻ റോയൽസിനും ആരാധകർക്കും ആശ്വാസമേകി ക്യാപ്റ്റൻ സഞ്ജു സാംസൺ വീണ്ടും കളത്തിലേക്ക്. കൈവിരലിനേറ്റ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം, അധികം വൈകാതെ കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ബാറ്റിങ്ങിൽ
ന്യൂഡൽഹി∙ അഭ്യൂഹങ്ങൾക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമിട്ട് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസണിലേക്ക് ഡൽഹി ക്യാപിറ്റൽസ് നായകനായി ഇന്ത്യൻ താരം അക്ഷർ പട്ടേലിനെ പ്രഖ്യാപിച്ചു. നായകസ്ഥാനത്തേക്ക് കണ്ണുവച്ച് താരലേലത്തിൽ സ്വന്തമാക്കിയ കെ.എൽ. രാഹുൽ താൽപര്യക്കുറവ് അറിയിച്ചതോടെയാണ് ഓൾറൗണ്ടറായ
ജയ്പുർ ∙ പരുക്കിനെ വകവയ്ക്കാതെ ക്രച്ചസിന്റെ സഹായത്തോടെ പരിശീലകൻ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് ടീം ക്യാംപിൽ. ബെംഗളൂരുവിലെ പ്രാദേശിക ക്ലബ് മത്സരത്തിനിടെ കാലിനു പരുക്കേറ്റ ദ്രാവിഡാണ് തന്റെ ‘കമിറ്റ്മെന്റി’ലൂടെ വീണ്ടും ഞെട്ടിച്ചത്. ആദ്യം ഗോൾഫ് കാർട്ടിൽ പരിശീലന മൈതാനത്തേക്കു വന്ന ദ്രാവിഡ് തുടർന്ന്
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിലെ കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ നാട്ടിലേക്കു തിരിച്ചെത്തിയിട്ടും വലിയ ആഘോഷ പരിപാടികൾ ബിസിസിഐ സംഘടിപ്പിച്ചിട്ടില്ല. ടീമംഗങ്ങൾ ഇന്ത്യയിലേക്കു തിരിച്ചെത്തിയെങ്കിലും ഉടൻ തന്നെ ഐപിഎല്ലിന്റെ തിരക്കുകളിലേക്കു കടക്കും. അടുത്ത ആഴ്ച അവസാനത്തോടെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കേണ്ടതിനാൽ ബിസിസിഐയ്ക്കും ഒരുങ്ങേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് തുറന്ന ബസിൽ സ്വീകരണം നൽകുന്നതടക്കമുള്ള ആഘോഷങ്ങൾ വേണ്ടെന്നു ടീം മാനേജ്മെന്റ് തീരുമാനിച്ചത്.
ഈ സാലാ കപ്പ് നംദേ (ഈ വർഷം കപ്പ് ഞങ്ങളുടേത്)– വർഷാവർഷം ഈ മുദ്രാവാക്യവുമായി ഐപിഎൽ കളിക്കാനിറങ്ങിയിട്ടും, കന്നിക്കിരീടത്തിനായുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കാത്തിരിപ്പ് ഈ സീസണിൽ 18–ാം വർഷത്തിലേക്ക് കടക്കുകയാണ്. മൂന്നു തവണ ഫൈനൽ കളിച്ചിട്ടും ഐപിഎൽ കിരീടം ആർസിബിക്ക് ഇന്നും കിട്ടാക്കനിയാണ്. കഴിഞ്ഞ വർഷം വനിതാ പ്രിമിയർ ലീഗിൽ കിരീടം നേടാനായതു മാത്രമാണ് ഏക ആശ്വാസം. പക്ഷേ വിരാട് കോലി ഉൾപ്പെടുന്ന പുരുഷടീമിന് ഒരു ഐപിഎൽ കിരീടമെന്നത് ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന എല്ലാവരുടെയും മോഹമാണ്. പതിനെട്ടാം ഐപിഎൽ സീസണിൽ പതിനെട്ട് അടവും പുറത്തെടുത്തിട്ടാണെങ്കിലും ആ മോഹം സഫലമാക്കുകയായിരിക്കും ടീമിന്റെ ലക്ഷ്യം. മെഗാലേലത്തിൽ പതിവുപോലെ വമ്പൻ താരങ്ങളെ ടീമിൽ എത്തിച്ചും യുവതാരത്തെ ക്യാപ്റ്റനായി അവരോധിച്ചും വമ്പൻ പൊളിച്ചെഴുത്താണ് ആർസിബി നടത്തിയിരിക്കുന്നത്. രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരാട് കോലി വിരമിച്ച ശേഷമുള്ള ആദ്യ ഐപിഎൽ സീസൺ കൂടിയാണ് ഇത്തവണത്തേത്. സൂപ്പർ താരത്തെ ഇനി ട്വന്റി20 ഫോർമാറ്റിൽ കാണാൻ സാധിക്കുന്ന ഏക അവസരം ഐപിഎലാണ്. ‘ഈ സാലാ കപ്പ് നംദു’ (ഈ വർഷം കപ്പ് നമുക്ക്) ആയാൽ ഒരുപക്ഷേ കോലിയുടെ അവസാന ഐപിഎൽ സീസണും ഇതാകുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു.
കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വരും സീസണിൽ അജിൻക്യ രഹാനെ നയിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റാണ് പുതിയ നായകനെ പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ, പ്രത്യേകിച്ചും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രഹാനെ പുറത്തെടുത്ത പ്രകടനമാണ് താരത്തിന്
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് അനാവശ്യ പരിഗണനയും മുൻതൂക്കവും ലഭിക്കുന്നുവെന്ന വിമർശനങ്ങൾക്കിടെ, ഐപിഎൽ ബഹിഷ്കരിക്കാൻ മറ്റ് ക്രിക്കറ്റ് ബോർഡുകളോട് ആഹ്വാനം ചെയ്ത് പാക്കിസ്ഥാന്റെ മുൻ താരവും സിലക്ടറുമായ ഇൻസമാം ഉൾ ഹഖ് രംഗത്ത്. മറ്റു ടീമുകളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ ഐപിഎലിൽ
അരങ്ങേറിയ ആദ്യ സീസണിൽ തന്നെ കപ്പ്. രണ്ടാം സീസണിൽ റണ്ണേഴ്സ് അപ്. ഇത്രയും മികച്ച ‘ഓപ്പണിങ്’ കിട്ടിയ മറ്റൊരു ടീമും ഐപിഎൽ ചരിത്രത്തിലില്ല. ആദ്യ രണ്ടു സീസണുകളിലും ഹാർദിക് പാണ്ഡ്യയയുടെ തോളിലേറിയായിരുന്നു ഗുജറാത്തിന്റെ ഗർജനം. കഴിഞ്ഞ സീസണിൽ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടൈറ്റൻസ്, പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനക്കാരായാണ് പോരാട്ടം അവസാനിപ്പിച്ചത്. ക്യപ്റ്റൻസിയിൽ പുതുമുഖമായിരുന്ന ഗില്ലിന്റെ പരിചയക്കുറവും ഹാർദിക് പാണ്ഡ്യ പോലെയുള്ള താരത്തിന്റെ വിടവുമെല്ലാം ഗുജറാത്തിന്റെ മത്സരഫലങ്ങളെ ബാധിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ടു മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിന്റെ നിർഭാഗ്യവും പ്ലേഓഫിലേക്കു കടക്കുന്നതിനു തടസ്സമായി. ഈ പ്രതിസന്ധികൾ എല്ലാം മറക്കാൻ സഹായിക്കുന്ന തരത്തിൽ കഴിഞ്ഞ നവംബറിൽ നടന്ന മെഗാ താരലേലത്തിൽ ഒരുപിടി സൂപ്പർ താരങ്ങളെ ഗുജറാത്ത് ടീമിലെത്തിച്ചിട്ടുണ്ട്. ഇക്കുറി
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലും നടിയും നർത്തകിയുമായ ധനശ്രീ വർമയും വിവാഹമോചിതരാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, വിവാഹമോചന കരാറിന്റെ ഭാഗമായി ഏതാണ്ട് 60 കോടിയോളം രൂപ ചെഹൽ ധനശ്രീക്ക് നൽകുമെന്ന് സൂചന. കഴിഞ്ഞ വർഷം അവസാനത്തോടെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചൂടുള്ള ചർച്ചയായി മാറിയ ചെഹൽ –
മുംബൈ ∙ പരുക്കേറ്റ അല്ലാ ഗസൻഫാറിനു പകരം അഫ്ഗാനിസ്ഥാൻ ടീമിലെ സഹസ്പിന്നർ മുജീബുർ റഹ്മാനെ ടീമിലുൾപ്പെടുത്തി ഐപിഎൽ ടീം മുംബൈ ഇന്ത്യൻസ്. പതിനെട്ടുകാരനായ ഗസൻഫാറിന് സിംബാബ്വെ പരമ്പരയിലാണ് നട്ടെല്ലിനു പരുക്കേറ്റത്. നാലു മാസമെങ്കിലും പുറത്തിരിക്കേണ്ടി വരുന്ന താരത്തിന് ചാംപ്യൻസ് ട്രോഫിയും ഐപിഎലും നഷ്ടമാകും. ഇരുപത്തിമൂന്നുകാരൻ മുജീബ് കഴിഞ്ഞ ഐപിഎൽ താരലലേത്തിൽ അൺസോൾഡ് ആയിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി 49 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ 63 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) 2025 സീസണിൽ പഞ്ചാബ് കിങ്സിനെ ശ്രേയസ് അയ്യർ നയിക്കും. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടവിജയത്തിലേക്കു നയിച്ച അയ്യരെ, ഇത്തവണ താരലേലത്തിൽ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വില ലഭിക്കുന്ന
അഹമ്മദാബാദ്∙ ഐപിഎൽ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിൽ അൺസോൾഡ് ആയ താരങ്ങളുടെ ‘പകരം വീട്ടൽ’ പ്രകടനം വിജയ് ഹസാരെ ട്രോഫിയിലും തുടരുന്നു. ഐപിഎൽ താരലേലത്തിൽ അൺസോൾഡ് ആയതിനു പിന്നാലെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ചറിയെന്ന റെക്കോർഡ് സ്വന്തമാക്കി ചരിത്രം കുറിച്ച്
ബെംഗളൂരു∙ നഗരത്തിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മൈക്ക് ഓഫ് ആയപ്പോൾ, പിന്നിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ആരാധകരമായിരിക്കുമെന്ന് തമാശ പങ്കിട്ട് ചെന്നൈ സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്ക്വാദ്. മൈക്കിന്റെ തകരാർ ഉടൻ പരിഹരിക്കുമെന്ന് അവതാരകൻ അറിയിച്ചപ്പോഴാണ്, പിന്നിൽ ആർസിബിയിൽ നിന്നുള്ള
കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസണിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വെറ്ററൻ താരം അജിൻക്യ രഹാനെ നയിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന രഹാനെയെ 1.5 കോടി രൂപയ്ക്കാണ് താരലേലത്തിലൂടെ കൊൽക്കത്ത സ്വന്തമാക്കിയത്. ട്വന്റി20 ഫോർമാറ്റിൽ നിലനിൽപ്പു
‘ടീമിന്റെ ആവശ്യം അറിഞ്ഞു കളിക്കുകയാണ് പ്രധാനം. പിഴവുകൾ അറിഞ്ഞ് തിരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് എന്റേത്. വിമർശനങ്ങളിൽ തളരാറില്ല. കളിയിൽ ശ്രദ്ധിച്ചു മുന്നേറാനാണ് എനിക്കിഷ്ടം,’ – കരിയറിൽ ഉടനീളം വിമർശകരുടെയും ആരാധകരുടെയും പ്രവചനങ്ങളും പ്രതീക്ഷകളും വകവയ്ക്കാതെ ബാറ്റ് വീശിയിട്ടുള്ള ഋഷഭ് ‘പന്തിന്റെ’ വാക്കുകളാണിത്. ഐപിഎൽ താരലേലത്തിലെ റെക്കോർഡ് തുകയുടെ തലക്കനവും പേറി പുതിയ സീസണിനായി പുതിയ തട്ടകത്തിലേക്ക് ചേക്കേറുകയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ ഭാവി ‘നായകൻ’. 27–ാം വയസ്സിൽ 27 കോടി തിളക്കം. സമപ്രായക്കാരായ ഓരോ ഇന്ത്യക്കാരനും തെല്ലൊരു അസൂയ നിറയ്ക്കുന്ന നേട്ടം. എന്നാൽ, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പന്തിനെ തേടിയെത്തിയതല്ല ഈ നേട്ടങ്ങളൊന്നും. ഒരു പക്ഷേ ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു കളിക്കാരനും അവകാശപ്പെടാനില്ലാത്ത കനൽവഴികള് താണ്ടിയാണ് പന്ത് ഇന്ന് ഇന്ത്യന് കുട്ടിക്രിക്കറ്റിലെ മഹാ‘കോടിപതി’ ആയി
മുംബൈ∙ ഐപിഎൽ താരലേലത്തിൽ വാങ്ങാൻ ആളില്ലാതെ ‘അൺസോൾഡ്’ ആയതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളിൽ പ്രതികരണവുമായി ഇന്ത്യൻ താരം പൃഥ്വി ഷാ. എന്തു തെറ്റു ചെയ്തിട്ടാണ് എല്ലാവരും തന്നെ ട്രോളുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പൃഥ്വി ഷാ പ്രതികരിച്ചു. എല്ലാവരും തന്നെ ശ്രദ്ധിക്കുന്നതുകൊണ്ടാണ്
ഇൻഡോർ∙ മെഗാ താരലേലത്തിൽ വാങ്ങാതെ ‘കണ്ണടച്ച’ ഐപിഎൽ ടീമുകളുടെ ‘മുഖമടച്ച്’ കിട്ടിയ അടി – ട്വന്റി20 ക്രിക്കറ്റിൽ പുതുചരിത്രമെഴുതി തകർത്തടിച്ച് സെഞ്ചറി നേടിയ ഗുജറാത്ത് താരം ഉർവിൽ പട്ടേലിന്റെ പ്രകടനത്തെ ഇങ്ങനെയല്ലാതെ എങ്ങനെ വിശേഷിപ്പിക്കും! സൗദിയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ താരലേലത്തിൽ ‘അൺസോൾഡ്’ ആയിരുന്ന
മുംബൈ∙ ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്താനുള്ള അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ശ്രമങ്ങളുമായി സഹകരിക്കാത്തതിനാൽ വധഭീഷണിയുണ്ടായെന്നും, അതിനാലാണ് ഇന്ത്യ വിട്ടതെന്നും വെളിപ്പെടുത്തി ഐപിഎലിന്റെ സ്ഥാപകനായ ലളിത് മോദി. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് ലളിത് മോദിയുടെ
മുംബൈ∙ 2022ലെ ഐപിഎൽ മെഗാ താരലേലത്തിൽ 10.75 കോടി രൂപ ലഭിച്ച പേസ് ബോളിങ് ഓൾറൗണ്ടർ. അന്ന് വൻതുക ലേലത്തിൽ സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞുനിന്ന അതേ താരം, രണ്ടു വർഷങ്ങൾക്കിപ്പുറം ആരും വാങ്ങാനില്ലാതെ ‘അൺസോൾഡ്’ പട്ടികയിൽ. ഇത് ഷാർദുൽ താക്കൂർ എന്ന ഒരു താരത്തിന്റെ മാത്രം കഥയല്ല. ഐപിഎലിൽ ഒരുകാലത്ത് മുടിചൂടാ
കോട്ടയം∙ സൂപ്പർതാരങ്ങളുടെ മാസ് മസാല സിനിമകളിൽ ക്ലൈമാക്സ് രംഗത്ത് ഗസ്റ്റ് റോളിൽ അപ്രതീക്ഷിത ‘എൻട്രി’ നടത്തി കയ്യടി നേടുന്ന ചില താരങ്ങളില്ലേ? അത്തരമൊരു അപ്രതീക്ഷിത ‘എൻട്രി’യിലൂടെ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും ഒറ്റ ദിവസം കൊണ്ട് ചർച്ചയായ ഒരു പേരുണ്ട്; വിഘ്നേഷ് പുത്തൂർ. രണ്ടു ദിവസമായി സൗദിയിലെ ജിദ്ദയിൽ നടന്നുവന്ന ഐപിഎൽ താരലേലം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ സമകാലിക ക്രിക്കറ്റിലെ മിന്നും താരങ്ങൾ നിറഞ്ഞുനിന്ന ലേലമേശയിലേക്ക് എത്തിയ പേര്.
മുംബൈ∙ ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ റോയൽസിന്റെ പ്രകടനം എങ്ങനെയുണ്ട്? ഐപിഎൽ പ്രഥമ സീസണിൽ ഇതിഹാസ താരം ഷെയ്ൻ വോൺ ടീമിന് കിരീടം നേടിക്കൊടുത്തതിനു ശേഷം കടുത്ത കിരീട വരൾച്ച നേരിടുന്ന രാജസ്ഥാന്, ഇത്തവണ രണ്ടാം കിരീടം സമ്മാനിക്കാൻ മലയാളി താരം സഞ്ജു സാംസണിന് സാധിക്കുമോ? അതിനുള്ള ‘വക’ രാജസ്ഥാന്റെ പുതിയ
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മെഗാ താരലേലം സൗദിയിലെ ജിദ്ദയിൽ നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, താരലേലത്തിലെ ശ്രദ്ധേയ സാന്നിധ്യങ്ങളിലൊരാളായ ഇന്ത്യൻ താരത്തിന് വൻ തിരിച്ചടി. ഇന്ത്യൻ ദേശീയ ടീമിൽ ഉൾപ്പെടെ അംഗമായിരുന്ന ദീപക് ഹൂഡയെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സംശയാസ്പദമായ ബോളിങ് ആക്ഷനുള്ളവരുടെ പട്ടികയിൽ പെടുത്തിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂഡയെ ബോളിങ്ങിൽനിന്ന് ബിസിസിഐ വിലക്കിയേക്കുമെന്നാണ് വിവരം.
ഡൽഹി∙ ഇന്ത്യൻ താരം ശിഖർ ധവാനെ സൺറൈസേഴ്സ് ഹൈദരാബാദിൽനിന്ന് ഡൽഹി ക്യാപിറ്റൽസിൽ എത്തിക്കാനുള്ള സൗരവ് ഗാംഗുലിയുടെ നീക്കങ്ങളെ, മുൻ ഓസീസ് താരം കൂടിയായ മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ് തടയാൻ ശ്രമിച്ചതായി മുഹമ്മദ് കൈഫിന്റെ വെളിപ്പെടുത്തൽ. ധവാന്റെ കാലം കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അന്ന് ഹൈദരാബാദ്
ജയ്പുർ∙ ഐപിഎലിൽ 12 വർഷത്തിനിടെ പല ക്യാപ്റ്റൻമാർക്കു കീഴിലും കളിച്ചിട്ടുണ്ടെങ്കിലും, താൻ ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും മികച്ച ക്യാപ്റ്റൻ സഞ്ജു സാംസണാണെന്ന് വെളിപ്പെടുത്തി വെറ്ററൻ താരം സന്ദീപ് ശർമ. മത്സരത്തിനിടെ എത്ര സമ്മർദ്ദം അനുഭവിക്കേണ്ടി വന്നാലും, അതിന്റെ ഒരംശം പോലും സഹതാരങ്ങളിലേക്ക് എത്താതെ
ന്യൂഡൽഹി∙ അടുത്ത വർഷത്തെ ഐപിഎലിനുള്ള താരലേലം 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കാനിരിക്കെ, ലേലത്തിന് റജിസ്റ്റർ ചെയ്തവരിൽ ചില അപ്രതീക്ഷിത താരങ്ങളും. രാജ്യാന്തര ക്രിക്കറ്റിൽ ഇതിഹാസമായി എണ്ണപ്പെടുമ്പോഴും ഇതുവരെ ഐപിഎലിൽ കളിച്ചിട്ടില്ലാത്ത ഇംഗ്ലിഷ് താരം ജയിംസ് ആൻഡേഴ്സനാണ് താരലേലത്തിന് റജിസ്റ്റർ ചെയ്ത 1574 താരങ്ങളിലെ ഒരു അപ്രതീക്ഷിത ‘എൻട്രി’. 2011, 2012 സീസണുകളിലെ താരലേലത്തിന് സൂപ്പർതാരം റജിസ്റ്റർ ചെയ്തിരുന്നെങ്കിലും അന്ന ആരും വാങ്ങിയിരുന്നില്ല. ഇതിനു പിന്നാലെയാണ് 42–ാം വയസിൽ ഐപിഎൽ അരങ്ങേറ്റത്തിനുള്ള ആൻഡേഴ്സന്റെ ശ്രമം.
ലക്നൗ∙ അഭ്യൂഹങ്ങളും റിപ്പോർട്ടുകളും ശരിവച്ച് ലക്നൗ സൂപ്പർ ജയന്റ്സ് കഴിഞ്ഞ സീസണിൽ ടീമിന്റെ നായകനായിരുന്ന കെ.എൽ. രാഹുലിനെ നിലനിർത്തുന്നില്ലെന്ന് വ്യക്തമായതിനു പിന്നാലെ, താരത്തെ പരിഹസിക്കുന്ന പരാമർശങ്ങളുമായി ടീം ഉടമ സഞ്ജീവ് ഗോയങ്ക. പേരെടുത്തു പറഞ്ഞില്ലെങ്കിലും, ജയിക്കാനുള്ള മനോഭാവമുള്ളവരും വ്യക്തപരമായ
ബെംഗളൂരു∙ ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക്. അടുത്ത ഐപിഎൽ സീസണിൽ വിരാട് കോലി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) നായകനാകുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണുകളിൽ ടീമിനെ നയിച്ച ഫാഫ് ഡുപ്ലേസിക്ക് 40 വയസ് പിന്നിട്ട സാഹചര്യത്തിലാണ് കോലി
ഇൻഡോർ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 2025 സീസണിനു മുന്നോടിയായി ആരെയൊക്കെ നിലനിർത്തണമെന്നും താരലേലത്തിൽ ആരെയൊക്കെ ടീമിലെത്തിക്കണമെന്നും ടീമുകൾ തലപുകയ്ക്കുന്നതിനിടെ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനു മുന്നിൽ തകർപ്പൻ െസഞ്ചറി പ്രകടനവുമായി യുവതാരം രജത് പാട്ടിദാർ. രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിന്റെ താരമായ
ഇസ്ലാമാബാദ്∙ രണ്ടു വർഷത്തെ കരാറിൽ പാക്കിസ്ഥാന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ പരിശീലകനായി ചുമതലയേറ്റ മുൻ ഇന്ത്യൻ പരിശീലകനും ദക്ഷിണാഫ്രിക്കയുടെ മുൻ താരവുമായ ഗാരി കിർസ്റ്റൻ, തൽസ്ഥാനത്ത് ആറു മാസം തികയ്ക്കും മുൻപേ രാജിവച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായും ചില താരങ്ങളുമായുള്ള അഭിപ്രായ ഭിന്നതകളാണ്
ന്യൂഡൽഹി∙ ഇന്ത്യൻ താരം ഋഷഭ് പന്തിനെ ക്യാപ്റ്റനായി നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസിന് താൽപര്യമില്ലെന്ന് വ്യക്തമായതോടെ, താരത്തെ ടീമിലെത്തിക്കാൻ പദ്ധതികൾ സജീവമാക്കി മറ്റ് ഐപിഎൽ ടീമുകൾ. ഡൽഹി ക്യാപിറ്റൽസ് മാനേജ്മെന്റ് പന്തിനെ ടീമിൽ നിലനിർത്താൻ താൽപര്യം അറിയിച്ചെങ്കിലും, ക്യാപ്റ്റൻ സ്ഥാനം
മുംബൈ ∙ ഐപിഎലിൽ അടുത്ത സീസണിലേക്കുള്ള മെഗാ ലേലത്തിനു മുന്നോടിയായി താരങ്ങളെ നിലനിർത്താനുള്ള സമയപരിധി അവസാനിക്കാനിരിക്കെ സൂചനകൾ പുറത്തുവിട്ട് ടീമുകൾ. ഏറ്റവും ആകാംക്ഷയുള്ള മുംബൈ ഇന്ത്യൻസിന്റെ കാര്യത്തിലടക്കം ഏറെക്കുറെ തീരുമാനമായെന്നാണ് റിപ്പോർട്ടുകൾ. മുൻ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവരെ നിലനിർത്താനാണ് മുംബൈയുടെ തീരുമാനം. കൂടാതെ നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരെം മുംബൈ നിലനിർത്തും.
ബെംഗളൂരു∙ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് നായകനായിരുന്ന രോഹിത് ശർമ അടുത്ത സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ (ആർസിബി) എത്തിയേക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി മുൻ ആർസിബി താരം എ.ബി. ഡിവില്ലിയേഴ്സ്. ഈ റിപ്പോർട്ട് കണ്ട് ചിരിച്ചുപോയെന്ന് ഡിവില്ലിയേഴ്സ് പ്രതികരിച്ചു. രോഹിത് ആർസിബിയിൽ എത്തിയാൽ, ഹാർദിക്
ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ഇക്കഴിഞ്ഞ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടു തോറ്റശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെ എം.എസ്. ധോണി ഒരു സ്ക്രീനില് ഇടിച്ച് രോഷം തീർത്തുവെന്ന മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിന്റെ വെളിപ്പെടുത്തൽ തള്ളി ചെന്നൈ സൂപ്പർ കിങ്സ് രംഗത്ത്. ഇങ്ങനെയൊരു
മുംബൈ∙ ദീർഘകാലം കളിക്കാരനായും കഴിഞ്ഞ സീസണിൽ ബോളിങ് പരിശീലകനായും ചെന്നൈ സൂപ്പർ കിങ്സ് നിരയിൽ തിളങ്ങിയ വെസ്റ്റിൻഡീസ് താരം ഡ്വെയിൻ ബ്രാവോ പുതിയ തട്ടകത്തിലേക്ക്. ചെന്നൈയുമായുള്ള വർഷങ്ങൾ നീണ്ട ബന്ധം വിച്ഛേദിച്ച ബ്രാവോ, വരുന്ന സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററാകും. ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായ
കാൻപുർ∙ ഐപിഎലിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ടീമിലേക്കു മാറാൻ താൻ ശ്രമം നടത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഫാഫ് ഡുപ്ലേസിക്കു പകരം ആർസിബി ക്യാപ്റ്റനാകാൻ താൽപര്യം അറിയിച്ച് പന്ത് ടീം മാനേജ്മെന്റിനെ ബന്ധപ്പെട്ടെന്നും, അവർ
ചെന്നൈ∙ ശാന്തതയുടെ ആൾരൂപമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെന്നാണ് പൊതുവേയുള്ള ചിത്രമെങ്കിലും, ചില സമയങ്ങളിൽ ധോണിക്കും നിയന്ത്രണം നഷ്ടമാകാറുണ്ടെന്ന് വെളിപ്പെടുത്തി ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിൽ ധോണിക്കൊപ്പം കളിച്ചിരുന്ന മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ്. ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ
മുംബൈ∙ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ് തന്റെ മകന്റെ ഓവറിൽ അഞ്ച് സിക്സ് നേടിയ സംഭവത്തിനു ശേഷം ജീവിതം ഏറെ സഹനപൂർണമായിരുന്നുവെന്ന് വെളിപ്പെടുത്തി യുവതാരം യഷ് ദയാലിന്റെ പിതാവ് ചന്ദർപാൽ ദയാൽ. വീടിനു മുന്നിലൂടെ പോകുന്ന സ്കൂൾ ബസിലിരുന്ന് കുട്ടികൾ റിങ്കു സിങ്ങിന്റെ പേരു പറഞ്ഞും അഞ്ച്
മുംബൈ∙ 2023ലെ കൊൽക്കത്ത– ഗുജറാത്ത് മത്സരം. അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടത് 29 റൺസ്. ഗുജറാത്ത് ആരാധകർ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. എന്നാൽ യഷ് ദയാൽ എറിഞ്ഞ 20–ാം ഓവറിൽ തുടർച്ചയായി 5 സിക്സറുകൾ നേടിയ റിങ്കു സിങ്, കൊൽക്കത്തയ്ക്ക് അവിശ്വസനീയ ജയം നേടിക്കൊടുത്തു. മത്സരത്തിനു പിന്നാലെ മാനസികമായ തകർത്ത യഷ് ദയാൽ ഐപിഎലിൽ നിന്ന് മാറിനിന്നു.
ലണ്ടൻ∙ ഇംഗ്ലിഷ് ക്രിക്കറ്റ് താരം മൊയീൻ അലി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് മുപ്പത്തേഴുകാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് തോൽവി വഴങ്ങിയ 2024 ട്വന്റി20 ലോകകപ്പിലെ സെമി ഫൈനലാണ് മൊയീൻ അലിയുടെ കരിയറിലെ അവസാന രാജ്യാന്തര മത്സരം. അതേസമയം, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് മൊയീൻ അലി വ്യക്തമാക്കി.
ലണ്ടൻ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കാനിരിക്കെ, ഇംഗ്ലിഷ് മണ്ണിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ തകർപ്പൻ സെഞ്ചറിയുമായി ഒരു യുവതാരം. തമിഴ്നാട്ടിൽ നിന്നുള്ള സായ് സുദർശൻ എന്ന ഇരുപത്തിരണ്ടുകാരനാണ് കൗണ്ടി ക്രിക്കറ്റിൽ കന്നി സെഞ്ചറിയുമായി തിളങ്ങിയത്.
ന്യൂഡൽഹി∙ രാജ്യാന്തര ട്വന്റി20 അരങ്ങേറ്റത്തിൽ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമെന്ന റെക്കോർഡ് കുറിച്ച ബരീന്ദർ സ്രാൻ, രണ്ടേ രണ്ട് മത്സരങ്ങളുടെ മാത്രം ‘പരിചയസമ്പത്തു’മായി വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ രണ്ടു ട്വന്റി20 മത്സരങ്ങൾക്കു പുറമേ ആറ് ഏകദിനങ്ങളും മാത്രം കളിച്ചാണ് 31കാരനായ ബരീന്ദർ സ്രാൻ വിരമിക്കൽ പ്രഖ്യാപിച്ചത്.
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പുതിയ സീസണിനു മുന്നോടിയായി മുൻ ഇന്ത്യൻ താരം സഹീർ ഖാനെ മെന്ററായി നിയമിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷമാണ്, അഭ്യൂഹങ്ങൾ ശരിവച്ച് സഹീർ ഖാൻ ലക്നൗ മെന്ററായി എത്തുന്നത്. മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ, പരിശീലക സംഘാംഗങ്ങളായ ലാൻസ് ക്ലൂസ്നർ,
കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ടീമായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ നായകസ്ഥാനത്തുനിന്ന് ഇന്ത്യൻ താരം കെ.എൽ. രാഹുൽ പുറത്തേക്ക് എന്ന് സൂചന. ലക്നൗ സൂപ്പർ ജയന്റ്സുമായി താരം വേർപിരിയുകയാണെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ദിവസം രാഹുൽ കൊൽക്കത്തയിൽ നേരിട്ടെത്തി ടീം ഉടമ സഞ്ജീവ്
മുംബൈ∙ കണക്കുകൾ പരിശോധിച്ച് ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തി അവരെ ലേലത്തിലൂടെ സ്വന്തമാക്കി ടീം രൂപീകരിച്ചാലും, എല്ലാ കളിയും ജയിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്ന് ഇന്ത്യൻ താരം കെ.എൽ. രാഹുൽ. ഐപിഎൽ ടീമുകളുടെ ഉടമകൾ ബിസിനസ് മേഖലയിൽ നിന്നു വരുന്നവരാണ്. അവർ ഓരോ താരലേലത്തിനു മുൻപും കളിക്കാരുടെ പ്രകടനങ്ങൾ
മുംബൈ∙ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവോടെ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം നഷ്ടപ്പെട്ട രോഹിത് ശർമ, പുതിയ സീസണിൽ പഞ്ചാബ് കിങ്സിന്റെ നായകനായേക്കുമെന്ന് സൂചന. മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്ന രോഹിത്തിനെ ടീമിലെത്തിക്കാൻ പഞ്ചാബ് കിങ്സ് ശ്രമം തുടങ്ങിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) മാതൃകയിൽ വിരമിച്ച താരങ്ങൾക്കായി പ്രത്യേക ട്വന്റി20 ലീഗ് സംഘടിപ്പിക്കണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ രംഗത്ത്. ഐപിഎൽ മാതൃകയിൽ മുൻ താരങ്ങൾക്കായും ലീഗ് വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം താരങ്ങൾ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി കൂടിക്കാഴ്ച നടത്തിയതായി വിവിധ ദേശീയ
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.