ഇന്ത്യൻ പതാക വഹിക്കാൻ മനു ഭാക്കർ; പുരുഷ ടീമിൽനിന്നുള്ള പതാകവാഹകന്റെ പേര് പിന്നീട് പ്രഖ്യാപിക്കും

Mail This Article
×
പാരിസ് ∙ ഒളിംപിക്സ് സമാപനച്ചടങ്ങിൽ ഇന്ത്യൻ വനിതാ ടീമിനെ നയിക്കാൻ ഷൂട്ടിങ് താരം മനു ഭാക്കർ. പാരിസ് ഒളിംപിക്സിൽ 2 വെങ്കല മെഡലുകൾ നേടിയ മനു ഭാക്കറാകും സമാപന മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാക വഹിക്കുകയെന്ന് ടീം അധികൃതർ അറിയിച്ചു.
പുരുഷ ടീമിൽനിന്നുള്ള പതാകവാഹകന്റെ പേര് പിന്നീടു പ്രഖ്യാപിക്കും. ‘ഇന്ത്യൻ ടീമിൽ എന്നെക്കാൾ യോഗ്യരായ ഒട്ടേറെപ്പേരുണ്ട്. എങ്കിലും ഈ ദൗത്യം അഭിമാനപൂർവം ഞാനേറ്റെടുക്കുന്നു’– ഇരുപത്തിരണ്ടുകാരിയായ മനു പറഞ്ഞു.
English Summary:
Manu Bhakar to carry the indian flag
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.