ബോൾഡ് കങ്കണ ഈസ് ബ്യൂട്ടിഫുള്‍; റാംപിൽ തിളങ്ങി താരസുന്ദരി

Mail This Article
ഇന്ത്യൻ ഫാഷൻ വീക്കിൽ കയ്യടി നേടി കങ്കണ റണൗട്ട്. ശനിയാഴ്ച ഡൽഹിയിൽ നടന്ന ഫാഷൻ വീക്കിന്റെ ഗ്രാന്റഫിനാലെയിൽ ഷോസ്റ്റോപ്പർ ആയാണു കങ്കണ തിളങ്ങിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് കോംമ്പിനേഷനിലാണു താരം റാംപിലെത്തിയത്.

വെള്ള ഫുൾസ്ലീവ് ടോപ്പിനൊപ്പം ബ്ലാക് ടള്ളി സ്കർട്ട് ആയിരുന്നു കങ്കണ ധരിച്ചത്. പലതരം നെക്ലേസുകൾ ധരിച്ച് കഴുത്തിന് ഹെവി ലുക്ക് നൽകി. ഹീൽസ് ചെരിപ്പും ലുക്കിന് അനുയോജ്യമായിരുന്നു. മധ്യഭാഗത്തു നിന്ന് ഇരുവശത്തേക്കും മുടി വൃത്തിയായി കെട്ടിവച്ച്, ബോൾഡ് മേക്കപ്പും ചേർന്നപ്പോൾ കങ്കണ കൂടുതൽ സുന്ദരിയായി.
നിലപാടുകളിലെ പോലെ ബോൾഡ് ആയിരുന്നു കങ്കണയുടെ ലുക്ക് എന്ന് ഫാഷൻ ലോകം അഭിപ്രായപ്പെടുന്നു. ഡിസൈനർ ഗൗതം ആണ് വസ്ത്രം ഒരുക്കിയത്. കങ്കണ റാംപിലൂടെ നടക്കുന്ന വിഡിയോകൾ താരത്തിന്റെ ആരാധക പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.