ADVERTISEMENT

സ്റ്റൈലിന്റെ കാര്യത്തിൽ എന്നും പരീക്ഷണങ്ങൾ നടത്തുന്ന താരമാണ് ആഞ്ജലീന ജോളി. ഇപ്പോൾ നഗ്നപാദയായി ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്ന താരത്തിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പത്തുവർഷങ്ങൾക്കിപ്പുറമാണ് ഒരു ടെലിവിഷൻ പരിപാടിയിൽ ആഞ്ജലീന ജോളി പങ്കെടുക്കുന്നത്. പരിപാടിയിൽ താരം ചെരുപ്പിടാതെ എത്തിയതാണ് ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത്. 

ഇത് പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റാണോ എന്നാണ് ആരാധകരുടെ ചോദ്യം. ‘നിങ്ങൾ നഗ്നപാദയായാണ് വന്നിരിക്കുന്നതെന്ന് ഞാൻ ശ്രദ്ധിച്ചു. ചെരുപ്പിടാൻ മറന്നതാണോ?’ എന്ന് അവതാരകൻ ആഞ്ജലീനയോടു ചോദിച്ചു. കാൽ വിരലിൽ പരുക്കേറ്റതിനാലാണ് ചെരുപ്പിടാത്തതെന്നായിരുന്നു താരത്തിന്റെ മറുപടി. ‘പരുക്കേറ്റതിനാൽ ധരിക്കുമ്പോൾ ബുദ്ധിമുട്ടില്ലാത്ത ഒരു ചെരുപ്പ് വേണമെന്നു വിചാരിച്ചു. പക്ഷേ, അതു കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ചെരുപ്പിടാതെ എത്തിയത്.’– ആഞ്ജലീന പറഞ്ഞു. 

കറുപ്പ് മെർമെയ്ഡ് ഗൗണിലാണ് ആഞ്ജലീന എത്തിയത്.  പുതിയ ചിത്രമായ മരിയയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് പത്തുവർഷത്തിനു ശേഷം ആഞ്ജലീന ടെലിവിഷൻ പരിപാടിയിൽ എത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com