നിലം മുട്ടും മുടി, ഹൃദയം കവർന്ന് അന്ന; വൈറൽ വിഡിയോ

Mail This Article
നല്ല നീളത്തിൽ ഇടതൂർന്ന കരുത്തുറ്റ മുടി. മലയാളിയുടെ സൗന്ദര്യ സങ്കൽപത്തിൽ മുടി എന്നു പറഞ്ഞാൽ ഇങ്ങനെയാണ്. നിലം മുട്ടി കിടന്നാൽ അത്രയും സന്തോഷം. അങ്ങനെ നീളൻ മുടിയെ സ്നേഹിക്കുന്നവര്‍ക്ക് അന്ന ബെല്ല ഒരു അദ്ഭുതമായിരിക്കും.
തന്നെക്കാൾ നീളമുള്ള മുടിയാണ് ഈ പെൺകുട്ടിയുടെ പ്രത്യേകത. ബെല്ലി ഡാൻസറും മോഡലുമാണ് അന്ന. ‘ഫാഷന്‍ എവരിഡേ’ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ‘ഏറ്റവും സുന്ദരമായ നീളൻ മുടി എന്ന തലക്കെട്ടോടെ’ അന്ന ബെല്ലയുടെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. അന്ന ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോ ഈ പേജില്‍ പങ്കുവയ്ക്കുകയായിരുന്നു
അതോടെ അന്ന സമൂഹമാധ്യമങ്ങളിൽ തരംഗമായി. അന്നയുടെ നീളൻ മുടിയുടെ രഹസ്യം ചോദിക്കുന്നവയാണ് കമന്റുകളിൽ പലതും. എന്തായാലും സോഷ്യൽ ലോകത്തു താരമായിരിക്കുകയാണ് അന്ന ബെല്ല.