ADVERTISEMENT

ജർമനിയിൽ റെയിൽപാത നവീകരണ ജോലികൾക്കായി മലയാളി ഉദ്യോഗാർഥികളെ തേടുന്നു. മെക്കാനിക്കൽ, സിവിൽ വിഭാഗത്തിൽ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്സുകൾ വിജയിച്ച 4,000 പേർക്കാണ് അവസരം. ശരാശരി 3,500 യൂറോ (ഏകദേശം 3.18 ലക്ഷം) രൂപ മാസശമ്പളം ലഭിക്കും.

ആറു വർഷം നീളുന്ന റെയിൽവേ പദ്ധതികൾക്കായി ഈ മേഖലകളിൽ നൈപുണ്യമുള്ളവരെത്തേടി ജർമൻ സംഘം കേരളത്തിലെത്തി. റെയിൽവേ നവീകരണം ഏറ്റെടുത്ത ഡോയ്ച് ബാൻ (‍ഡിബി) കമ്പനിക്കുവേണ്ടി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) ആണ് തിരഞ്ഞെടുപ്പു നടത്തുക. അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങളുടെ രൂപരേഖ തയാറാക്കുന്നതനുസരിച്ച് ഉദ്യോഗാർഥികളെ KASEകണ്ടെത്തുക. ഇവർക്കു ജർമൻ ഭാഷാപരിശീലനവും കൊച്ചി മെട്രോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും നൽകി ജർമനിയിലേക്ക് അയയ്ക്കും.

തൊഴിൽ നൈപുണ്യമുള്ള ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ ജർമനി കുടിയേറ്റനയത്തിൽ ഇളവു വരുത്തിയതോടെയാണ് വ്യാപക നിയമനത്തിനു വഴിതെളിഞ്ഞത്. 

English Summary:

Railway Job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com