ആഡംബര പ്രിയരും വാഹന പ്രേമികളുമാണ് ചിത്തിര നക്ഷത്രക്കാർ. കലാവാസനയും ആകർഷകമായ കണ്ണുകളുമാണ് പൊതുവായ പ്രത്യേകത. നാൽപത് വയസ്സിനു ശേഷമുള്ള കാലമാണ് കൂടുതൽ അഭിവൃദ്ധികരം. സാഹസിക പ്രവൃത്തികളിൽ ഏർപ്പെടാനുള്ള മനക്കരുത്ത്, ദാനം ചെയ്യാനുള്ള മനസ്സ് എന്നിവ ഈ നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. പിതാവിനേക്കാൾ അമ്മയിൽ നിന്നാകും ഗുണാനുഭവം കിട്ടുന്നത്.അതിരു കടക്കുന്ന സൗഹൃദങ്ങൾ ദാമ്പത്യ ജീവിതത്തിൽക്ലേശങ്ങൾ സൃഷ്ടിക്കാം. വ്യാഴം, ബുധൻ, ശുക്രൻ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷപരിഹാര കർമങ്ങൾ ചെയ്യണം. സുബ്രമഹ്ണ്യ ഭജനവും മഹാലക്ഷ്മി പ്രാർഥനയും ദോഷപരിഹാരമാർഗങ്ങളാണ്.