Activate your premium subscription today
Friday, Apr 18, 2025
അമ്പരപ്പിക്കുന്ന മൈലേജ്, 2.5 ലക്ഷം രൂപ വില ടാറ്റ നാനോ തിരിച്ചെത്തുന്നു... കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങിലെ വാഹനഗ്രൂപ്പുകളിൽ ടാറ്റ നാനോയുടെ തിരിച്ചുവരവിന്റെ വാർത്തകളാണ്. മികച്ച റേഞ്ചുമായി നാനോയുടെ ഇലക്ട്രിക്ക് പതിപ്പാണ് എത്തുക എന്നാണ് സമൂഹമാധ്യമ പോസ്റ്റുകളിലെ സാരാംശം. എന്നാൽ നാനോ ഇലക്ട്രിക്കായി
ഒരു നനഞ്ഞ പ്രഭാതത്തിലാണ് ആദ്യമായി ടാറ്റാ മോട്ടോഴ്സിന്റെ പുണെയിലെ ലേക് ഹൗസ് എന്ന ഗെസ്റ്റ് ഹൗസിലെത്തുന്നത്. ടെസ്റ്റ് ഡ്രൈവുമായി ബന്ധപ്പെട്ട യാത്രകളിലൊന്ന്. പൊതുവേ വരണ്ട സെപ്റ്റംബറിനെ അപ്രതീക്ഷിതമായി കുളിപ്പിച്ച മഴപോലെ തികച്ചും അപ്രതീക്ഷിതമായിരുന്നു ഗെസ്റ്റ് ഹൗസും അവിടുത്തെ ചുറ്റുപാടുകളും. ആഡംബരം തരിമ്പുമില്ല. വൃത്തിയിലും വെടിപ്പിലും ഒരു സർക്കാർ ഗെസ്റ്റ് ഹൗസ് സൂക്ഷിക്കുകയാണെങ്കിൽ അതുപോലെയുണ്ട്. അറുപതുകളിലെ ട്രാവലേഴ്സ് ബംഗ്ലാവുകളെയും ഇൻസ്പെക്ഷൻ ബംഗ്ലാവുകളെയും അനുസ്മരിപ്പിക്കുന്ന കെട്ടിടം. ചൂരൽ കസേരകളും സോഫകളും ബുക്ക് ഷെൽഫുകളുമടക്കം മധ്യവർഗ ലിവിങ് റൂമുകളേക്കാൾ ഒരു പടിമാത്രം മുകളിൽ നിൽക്കുന്ന ഫർണിഷിങ്. ലളിതമായി തൂവെള്ള യൂണിഫോമണിഞ്ഞ പരിചാരകവൃന്ദം. ഇവരെല്ലാം ചെയർമാൻ രത്തൻ ടാറ്റയുടെ സ്വകാര്യ സ്റ്റാഫിൽപ്പെട്ടവർ. എന്നാൽ ലാളിത്യത്തിന്റെ ഗാംഭീര്യവുമാണ് ലേക് ഹൗസ്. പുണെയിലെ ടാറ്റയുടെ പ്രധാന നിർമാണശാലയുടെ എതിരായി ഏക്കറുകൾ പടർന്നു കിടക്കുന്ന പ്രദേശം. നിറച്ചും പലതരം മരങ്ങൾ. മരത്തണലിൽ വളഞ്ഞു പുളയുന്ന ടാറിട്ട റോഡുകൾ. ഹെലിപാഡ്, കൃത്രിമ തടാകം, തടാകത്തിനു കരയിലാണ് ഒരു വശം മുഴുവൻ ഗ്ലാസ് പാനലുകളുള്ള ലേക് ഹൗസ്. ടാറ്റയുടെ വിഐപി അതിഥികളെ സ്വീകരിക്കാനും പ്രധാന യോഗങ്ങൾ നടത്താനും ഉപയോഗിക്കുന്ന ഈ ഗെസ്റ്റ് ഹൗസിൽനിന്നു നോക്കിയാൽ മരച്ഛായയിൽ നിൽക്കുന്ന തടാകത്തിന്റെ മനംമയക്കുന്ന കാഴ്ച. ഏതോ യൂറോപ്യൻ രാജ്യത്ത് ചെന്നുപെട്ടതു പോലെ. തടാകത്തിലേക്കു തുറക്കുന്ന ഇവിടുത്തെ ആറു ഗെസ്റ്റ് റൂമുകളിൽ ഒന്നാം നമ്പർ രത്തൻ ടാറ്റയുടേതാണ്.
മുംബൈയിൽ കനത്തമഴ പെയ്യുന്നൊരു രാത്രി. രത്തൻ ടാറ്റ ആ കാഴ്ച കണ്ടു: നനഞ്ഞൊലിച്ച് സ്കൂട്ടറിൽ ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന കുടുംബം.മഴതോർന്നെങ്കിലും രത്തന്റെ ഉള്ളിൽ ആ കാഴ്ച തോർന്നില്ല. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയ്ക്ക് ഒരു കാറുണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു. ‘താങ്ങാനാവുന്ന വിലയ്ക്ക് അംബാസഡർ കാറിന്റെ ആധുനിക പതിപ്പ്’ എന്നതായിരുന്നു ഉത്തരം. ആ ആശയമാണ് ഇൻഡിക്കയിലേക്കും പിന്നീട് നാനോയിലേക്കും ടാറ്റയെ എത്തിച്ചത്.
ഓണ്‍ലൈന്‍ സ്റ്റോക് മാര്‍ക്കറ്റ് പ്ലാറ്റ്ഫോം വിപണിയിലെ മിന്നും താരങ്ങളായ സിറോധയും ഗ്രോയുമെല്ലാം ഇനി ചിലപ്പോള്‍ വിയര്‍ക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ടാറ്റ, ഇന്‍വെസ്റ്റ്മെന്റ് ടെക്നോളജി മേഖലയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗമായ
പശ്ചിമ ബംഗാളിലെ സിംഗൂരിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധത്തെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്ന നാനോ കാർ പ്ലാന്റിന് ടാറ്റ മോട്ടോഴ്സിന് 766 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും.
ഛത്തീസ്ഗഡിലുണ്ടായ നാനോ – ഥാർ വാഹന അപകടം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ട്രോളുകളും മീമുകളും തമാശയുമായി വാർത്ത പറപറക്കുന്നു. ടാറ്റയുടെ ചെറുകാറായ നാനോയും മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ് എസ്യുവിയും തമ്മിലുണ്ടായ അപകടത്തിൽ ഥാർ കീഴ്മേൽ മറിഞ്ഞു എന്ന വിധത്തിലാണ് വാർത്തകൾ. എന്നാൽ യാഥാർഥത്തിൽ ഥാറിനെ
സാധാരണക്കാരനു കാറെന്ന സ്വപ്നവുമായി പുറത്തിറങ്ങിയ വാഹനമാണ് ടാറ്റ നാനോ. നഗരവീഥികള്‍ക്ക് ഏറെ ഇണങ്ങുന്ന ഈ വാഹനം ഉൽപാദനം നിര്‍ത്തിയെങ്കിലും ഇന്നും നഗരയാത്രകള്‍ക്കായി അന്വേഷിച്ച് എത്തുന്നവര്‍ ഉണ്ടെന്നാണ് യൂസ്ഡ് കാര്‍ ഡീലര്‍മാര്‍ അവകാശപ്പെടുന്നത്. നഗര യാത്രകള്‍ക്കും ഒപ്പം സാധാരണക്കാരന്റെ ഇലക്ട്രിക് കാര്‍
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.