രാജ്യാന്തര വിപണിയിൽ 2018 ൽ പുറത്തിറങ്ങിയ ജിംനിയുടെ ലോങ് വീൽബെയ്സ്, 5 ഡോർ പതിപ്പാണ് സുസുക്കി ജിംനി. 2023 ന്യൂഡൽഹി ഓട്ടോഎക്സ്പോയിലാണ് ജിംനിയുടെ അഞ്ച് ഡോർ പതിപ്പിന്റെ മാരുതി അവതരിപ്പിച്ചത്. 2023 ൽ തന്നെ വിപണിയിലെത്തിയ വാഹനം പെട്രോൾ നാലു വീൽ ഡ്രൈവ് മോഡലിൽ ലഭ്യമാണ്. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പ് നെറ്റുവർക്കായ നെക്സ വഴിയാണ് ജിംനി വിതരണം ചെയ്യുന്നത്.